ചൂട് കൂടി വരികയാണ്. തണുപ്പിക്കാൻ പല തരത്തിലുള്ള പാനീയങ്ങൾ ആവും നമ്മൾ ട്രൈ ചെയ്യുന്നത്. സാധാരണ ലെസ്സി ഒക്കെ കുടിച്ച് മടുത്തെങ്കിൽ ഇന്ന് തേങ്ങാ ലെസ്സി ആയാലോ ? തേങ്ങയുടെ തണുപ്പിക്കൽ ഫലവും നിങ്ങളുടെ വയറിന് ആശ്വാസം നൽകുന്ന ഒരു പാനീയമാണ് ഇത്.അവശ്യ ചേരുവകൾതൈര് (കട്ടിയുള്ളത്) – 1 കപ്പ്തേങ്ങാപ്പാൽ അല്ലെങ്കിൽ ചിരകിയ പുതിയ തേങ്ങ – 1/2 കപ്പ്തേങ്ങാവെള്ളം (ലെസ്സി നേർപ്പിക്കാൻ) – 1/4 കപ്പ്പഞ്ചസാര – മധുരത്തിന് ആവശ്യത്തിന്ഏലയ്ക്കാപ്പൊടി – ഒരു നുള്ള്ഐസ് ക്യൂബുകൾ – ആവശ്യത്തിന്ഉണങ്ങിയ തേങ്ങ അരിഞ്ഞത് – ആവശ്യത്തിന്ബദാം അരിഞ്ഞത് – ആവശ്യത്തിന്ALSO READ: പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വിഐപി വിഭവം; പഴങ്കഞ്ഞിയിൽ ഈ ചേരുവകൾ കൂടി ചേർത്താൽ ശരീരം കൂളാകുംതയ്യാറാക്കുന്ന വിധംതൈരും തേങ്ങാപ്പാലും കൂടി മിക്സിയിൽ അടിച്ചെടുക്കുക. രുചി അനുസരിച്ച് പഞ്ചസാര, ഏലയ്ക്കാപ്പൊടി, കുറച്ച് ഐസ് ക്യൂബുകൾ എന്നിവ ചേർക്കുക. ഇനി ഇതുകൂടി കൂട്ടി -2 മിനിറ്റ് നന്നായി യോജിപ്പിക്കുക. ലെസ്സി വളരെ കട്ടിയുള്ളതായി തോന്നുന്നുവെങ്കിൽ, അതിൽ കുറച്ച് തേങ്ങാവെള്ളം ചേർക്കാം. തയ്യാറാക്കിയ തേങ്ങാ ലസ്സി ഒരു ഗ്ലാസിലേക്ക് ഒഴിക്കുക. തേങ്ങാ കഷ്ണങ്ങളോ ഡ്രൈ ഫ്രൂട്ട്സോ കൊണ്ട് അലങ്കരിച്ച് തണുപ്പിച്ച് വിളമ്പുക.The post കൂളാക്കും ഈ കൂൾ തേങ്ങാ ലെസ്സി; ഉണ്ടാക്കാനോ വളരെ എളുപ്പം appeared first on Kairali News | Kairali News Live.