ഫാത്തിമ തഹലീയക്കെതിരെ വിമർശനവുമായി എംഎസ്എഫ് നേതാവ്. എംഎസ്എഫ് മലപ്പുറം ജില്ലാ ജന. സെക്രട്ടറിയാണ് ഫാത്തിമ തഹലിയക്കും മുഫീദ തെസ്നിക്കും എതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനംഹരിത വിവാദത്തിൽ നേതാക്കളുടെ കാലുപിടിച്ച് മാപ്പുപറഞ്ഞു പാർട്ടിയിൽ കയറി, വീണ്ടും നവാസിനെ വേട്ടയാടുന്നു. പെൺ എന്ന പ്രിവിലേജ് ഉപയോഗിച്ച് ഏത് നുണയെയും സത്യമാക്കാമെന്നുമുള്ള ചിന്ത ഒരു തരം മാനസിക വിഭ്രാന്തിയാണെന്നും എം എസ് എഫ് നേതാവ് വി എ വഹാബ് ഫേസ്ബുക്കിൽ കുറിച്ചു.ALSO READ; ‘സഖാവ് വി. ശിവൻകുട്ടി മതവർഗ്ഗീയവാദിക്ക് നേമം വിട്ടുകൊടുക്കില്ല’; മന്ത്രി വി ശിവൻകുട്ടിയുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ്“ഹരിത വിഷയം ഉള്ളതാണെങ്കിലും, പാർട്ടിയുടെ ഉള്ളിൽ തീരുമാനമായതാണല്ലോ” എന്ന മുഫീദയുടെ വാട്സ്ആപ്പ് ചാറ്റ് വഹീബ് താനൂരിൽ പ്രചരിക്കുകയും ചെയ്തു. രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ പാർട്ടിയുടെ കാല് പിടിക്കുകയും ലക്ഷ്യം നേടിയെടുത്ത ശേഷം ഇരവാദം ഉന്നയിക്കുന്നത് പാർട്ടിയെ ഒറ്റികൊടുക്കുന്നതിന് തുല്യമാണെന്ന് വി എ വഹാബിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ലൈക്ക് നേടാനും മാധ്യമ ശ്രദ്ധനേടാനും സഹപ്രവർത്തകനെ പിറകിൽ നിന്ന് കുത്തുന്നത് മനോരോഗമെന്നും വി എ വഹാബ് വിമർശിച്ചുThe post ഹരിത വിവാദത്തിൽ നേതാക്കളുടെ കാലുപിടിച്ച് മാപ്പുപറഞ്ഞു പാർട്ടിയിൽ കയറി; ഫാത്തിമ തഹലിയയെ വിമർശിച്ച് എംഎസ്എഫ് നേതാവ് appeared first on Kairali News | Kairali News Live.