തമിഴ് നടൻ സൂര്യ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് കറുപ്പ്. ആർ ജെ ബാലാജിയാണ് ചിത്രത്തിന്റെ സംവിധായകൻ. മേയ് 14 ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ നായിക തൃഷയാണ്. കറുപ്പിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. എന്നാൽ ചടങ്ങിൽ തൃഷ പങ്കെടുത്തിരുന്നില്ല. ഇപ്പോഴിതാ തൃഷ പരിപാടിയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ആർ ജെ ബാലാജി പറഞ്ഞിരിക്കുകയാണ്.തൃഷയായി ഇരിക്കുകയെന്നത് അത്ര എളുപ്പമല്ലെന്നും ഇതെല്ലാം എങ്ങനെയാണ് മാനേജ് ചെയ്യുന്നതെന്ന് തൃഷയ്ക്ക് മാത്രമേ അറിയാവൂയെന്നും അദ്ദേഹം പറഞ്ഞു. അവർ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതെന്നാണ് സംവിധായകൻ പറഞ്ഞത്.also read: ‘ഏപ്രിലിലെ ചെറിയ സന്തോഷങ്ങൾ’; അല്ലു അർജുന്റെ പിറന്നാളാഘോഷ വീഡിയോ പങ്കുവച്ച് ഭാര്യ23 വർഷങ്ങൾ ഒരു നായിക ടോപ് വണ്ണായി തന്നെ ഇരിക്കുകയെന്നത് അത്ര ചെറിയ കാര്യമല്ല. അതിനിടയിൽ പലതും അവർക്ക് നേരിടേണ്ടതായി വന്നു. എല്ലാത്തിനെയും അതിജീവിച്ച് ഇത്രയും വർഷങ്ങൾ നിലനിന്നുവെന്നത് വലിയ കാര്യമാണ്. സൂര്യ സാറിനൊപ്പം 21 വർഷങ്ങൾക്ക് ശേഷമാണ് തൃഷ വീണ്ടും അഭിനയിക്കുന്നത്. താങ്ക്യു തൃഷ, നിങ്ങൾ ഞങ്ങളെ എല്ലാവരെയും വളരെ അധികം കംഫർട്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സീ തമിഴാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.The post ‘ഒരുപാട് പ്രശ്നങ്ങളാണ് നേരിടുന്നത്, തൃഷയായി ഇരിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല’; സംവിധായകൻ ആർ ജെ ബാലാജി appeared first on Kairali News | Kairali News Live.