പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വിഐപി വിഭവം; പഴങ്കഞ്ഞിയിൽ ഈ ചേരുവകൾ കൂടി ചേർത്താൽ ശരീരം കൂളാകും

Wait 5 sec.

കൊടുംചൂട് കാരണം ശരീരത്തെ തളുപ്പിക്കാൻ സാധിക്കുന്ന പലതരത്തിലുള്ള വിഭവങ്ങൾ തേടുകയാണ് പലരും. സർബത്തും നാരങ്ങാവെള്ളവും ജ്യൂസുകളും ഇടതടവില്ലാതെ കുടിക്കുന്നവരുമുണ്ട്. എന്നാൽ ഒരു പണചെലവുമില്ലാതെ ശരീരത്തെ തണുപ്പിക്കാൻ കഴിയുന്ന വിഭവം നമ്മുടെ വീട്ടിൽ തന്നെയുണ്ടെന്ന കാര്യം പറയും മറന്നുപോകുകയാണ്. ധാരാളം പോഷകഗുണങ്ങളുള്ള പഴങ്കഞ്ഞി കുടിക്കുന്നത് ശരീരം കൂളായി നിലനിർത്താൻ സഹായിക്കും.രാത്രി മിച്ചം വരുന്ന ചോറ് വെള്ളമൊഴിച്ച് പുളിപ്പിച്ചാണ് പിറ്റേന്ന് പഴങ്കഞ്ഞിയാക്കുന്നത്. പഴങ്കഞ്ഞിക്ക് ശരീരഭാരം കുറയ്ക്കുക, ഊർജം പകരുക, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക, എല്ലുകൾ ബലപ്പെടുത്തുക, മലബന്ധം മാറ്റുക എന്നീ ഗുണങ്ങളുമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ചോറ് പുളിക്കുമ്പോൾ ഉണ്ടാകുന്ന നല്ല ബാക്ടീരിയകളും ലാക്ടിക് ആസിഡുമാണ് ദഹനം മെച്ചപ്പെടുത്തുന്നത്. അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു. വെള്ളത്തിൽ കുതിർക്കുമ്പോൾ അരിയിലെ ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം, സെലീനിയം, വിറ്റാമിൻ ബി 6, ബി 12 എന്നിവയുടെ അളവ് വർദ്ധിക്കുന്നു.also read: വേനല്‍ചൂടില്‍ ഇന്ത്യക്കാരുടെ ഫേവറിറ്റ് ഫുഡ് ഇതാണ്; ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട വിഭവങ്ങള്‍ അറിയാം, റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇന്‍സ്റ്റാമാര്‍ട്ട്നിയന്ത്രിത അളവിൽ പഴങ്കഞ്ഞി കഴിക്കുന്നത് പ്രമേഹമുള്ളവർക്കും ഹൃദയസംബന്ധമായ അസുഖമുള്ളവർക്കും ദോഷമാകില്ലെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്.കൊളാജൻ ഉത്പാദനം വർദ്ധിപ്പിച്ച് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പഴങ്കഞ്ഞിക്ക് സാധിക്കും. അയേൺ സമ്പുഷ്ടമായതുകൊണ്ട് വിളർച്ച ഒഴിവാക്കാനും നല്ലതാണ്. അർബുദ ബാധിതർക്കും ഉന്മേഷം പകരുന്ന ഭക്ഷണമാണിത്.ആദ്യ കാലങ്ങളിൽ ആളുകൾ പഴങ്കഞ്ഞി രാവിലെ കഴിക്കുമായിരുന്നു. എന്നാലിന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വരെ കിട്ടുന്ന വിഐപി വിഭവമാണ് പഴങ്കഞ്ഞി. അതിനനുസരിച്ച് വിലയുമുണ്ട്. പഴങ്കഞ്ഞിയിൽ മോരും ചുവന്നുള്ളിയും ചേർക്കുന്നത് നല്ലതാണ്. കാരണം ഇവ ഉഷ്ണ ശമനികളായി പ്രവർത്തിക്കുന്നുണ്ട്. മോരിലെ ജലാംശവും വിയർപ്പിക്കാനും ദഹിപ്പിക്കാനും ഉള്ളിയ്ക്കുള്ള മികവുമാണ് ശരീരത്തെ തണുപ്പിക്കുന്നത്.The post പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വിഐപി വിഭവം; പഴങ്കഞ്ഞിയിൽ ഈ ചേരുവകൾ കൂടി ചേർത്താൽ ശരീരം കൂളാകും appeared first on Kairali News | Kairali News Live.