യൂറോപ്യൻ യൂണിയന് മേൽ വീണ്ടും ട്രംപിന്റെ നികുതി; നടപടി വ്യാപാര കരാർ ലംഘിച്ചതിനാലെന്ന് വാദം

Wait 5 sec.

യൂറോപ്യൻ യൂണിയന് മേൽ വീണ്ടും നികുതി ചുമത്താൻ ട്രംപ്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകളുടെയും ട്രക്കുകളുടേയും ഇറക്കുമതി തീരുവ കുത്തനെ വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായി ട്രംപ് സൂചന നൽകി. ഇതോടെ അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമായേക്കും.നേരത്തെ ധാരണയിലെത്തിയ വ്യാപാര കരാർ യൂറോപ്യൻ യൂണിയൻ പാലിക്കുന്നില്ലെന്ന് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. അമേരിക്കയിലേക്ക് വരുന്ന യൂറോപ്യൻ യൂണിയന്റെ ട്രക്കുകൾക്കും കാറുകൾക്കും ഞങ്ങൾ നികുതി വർദ്ധിപ്പിക്കുമെന്നും ട്രംപ് കുറിച്ചു.ALSO READ; 2026 ൽ ട്രംപിന് സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ലഭിക്കുമോ ? പിന്തുണ നൽകിയ രാജ്യങ്ങൾ ഇവയൊക്കെഅമേരിക്കയിലുടനീളം ഇതിനകം നിരവധി ഓട്ടോമൊബൈൽ പ്ലാന്റുകൾ നിർമ്മാണത്തിലാണെന്നും ഇതിലൂടെ നൂറ് മില്യൺ ഡോളർ നിക്ഷേപം എത്തിയതായും ട്രംപ് അവകാശപ്പെട്ടു. ആഭ്യന്തര നിർമ്മാണശാലയ്ക്കും തൊഴിലവസരങ്ങൾക്കും ഇത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.കമ്പനികളെ അമേരിക്കയിലേക്ക് തങ്ങളുടെ ഉത്പാദനം മാറ്റാൻ പ്രേരിപ്പിക്കുന്ന ട്രംപിന്റെ വ്യാപാര നയത്തിന്റെ ഭാഗമാണിത്. ജർമനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ വാഹന നിർമ്മാതാക്കളെ ഈ മാറ്റം കാര്യമായി ബാധിച്ചേക്കാം.The post യൂറോപ്യൻ യൂണിയന് മേൽ വീണ്ടും ട്രംപിന്റെ നികുതി; നടപടി വ്യാപാര കരാർ ലംഘിച്ചതിനാലെന്ന് വാദം appeared first on Kairali News | Kairali News Live.