പാമ്പ് കടി ഭീതിയിൽ കേരളം; ഇന്നു മാത്രം റിപ്പോർട്ട് ചെയ്തത് 11 കേസുകൾ

Wait 5 sec.

വേനൽ കടുത്തതോടെ പാമ്പ് ഭീതിയിലാണ് കേരളം. സംസ്ഥാനത്ത് ഇന്നു മാത്രം 11 കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇവയിൽ എട്ടു കേസുകൾ പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് കേസുകൾ സ്ഥിരീകരിക്കാനുണ്ട്. എറണാകുളം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ നിന്ന് ഓരോ കേസുകളും മലപ്പുറത്ത് നിന്ന് മൂന്ന് കേസുകളും തിരുവനന്തപുരത്ത് നിന്ന് രണ്ട് കേസുകളും ആണ് റിപ്പോർട്ട് ചെയ്തത്.ഈ ജില്ലകളിൽ നിന്നുള്ള കേസുകൾ പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നും രണ്ട് കേസുകളും തൃശൂർ ജില്ലയിൽ നിന്നും ഒരു കേസും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മൂന്ന് കേസുകളും സ്ഥിരീകരിക്കാനുണ്ട്. 108 ആംബുലൻസ് സർവ്വീസ് വഴി ലഭിച്ച വിവരമാണിത്.ALSO READ; ‘അമ്മ മുങ്ങിത്താഴുന്നത് ഞാൻ കണ്ടു’; വിങ്ങിപ്പൊട്ടുന്ന മകളെ ചേർത്തുപിടിച്ച് അച്ഛൻ, നോവായി ജബൽപൂർ ബോട്ട് അപകടംഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 9 കേസുകളാണ്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിൽ ആയിരുന്നു. മൂന്ന് പേരാണ് ഇന്നലെ കോഴിക്കോട് ജില്ലയിൽ ചികിത്സ തേടിയത്. അതേ സമയം സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ കർമ്മ പദ്ധതിയുമായി സംസ്ഥാന സർക്കാർ രംഗത്തുണ്ട്.The post പാമ്പ് കടി ഭീതിയിൽ കേരളം; ഇന്നു മാത്രം റിപ്പോർട്ട് ചെയ്തത് 11 കേസുകൾ appeared first on Kairali News | Kairali News Live.