കോടികൾ വിലയുള്ള വാച്ച്, 18 ലക്ഷത്തിന്റെ സിമ്പിൾ ഔട്ട്ഫിറ്റ്, ഫാഷൻലോകത്തെ വീണ്ടും ഞെട്ടിച്ച് രാധികാ മെർച്ചന്റ്

Wait 5 sec.

ഏഷ്യയിലെ തന്നെ ശതകോടീശ്വരൻമാരിലൊരാളായ മുകേഷ് അംബാനിയുടെ കുടുംബത്തിന്റെ പുതിയ വിശേഷങ്ങളറിയാൻ സൈബർ ലോകത്ത് കാത്തിരിക്കുന്നത് ഒരുപാടുപേരാണ്. മുകേഷ് അംബാനിയുടെ ഇളയ മരുമകൾ രാധികാ മെർച്ചന്റിന്റെ ഔട്ട്ഫിറ്റുകൾ എപ്പോഴും ഫാഷൻ ലോകത്ത് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെട്ട രാധികാ മെർച്ചന്റിന്റെ ഔട്ട്ഫിറ്റാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. പോപ്പ് ഗായിക റിഹാന അടുത്തിടെ ആന്റിലിയ സന്ദർശിച്ചിരുന്നു. ആ സമയത്തുള്ള രാധികയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.also read: ചുമതലയേറ്റെടുത്തതിനു പിന്നാലെ വര്‍ണവിവേചനം; കഠിനാധ്വാനത്തിലൂടെ മറുപടി നല്‍കി എക്‌സ്‌ബോക്‌സ് മേധാവിയായ ഇന്ത്യന്‍ വംശജ ആശാ ശര്‍മ്മവെള്ള നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത സൈഡ് ടൈ വെസ്റ്റും ക്രിസ്റ്റലുകൾ ഘടിപ്പിച്ച് ബിഡ് വർക്ക് ചെയ്ത ഒരു കോട്ടൺ സാറ്റിൻ പാവാടയുമാണ് രാധികയുടെ ഔട്ട്ഫിറ്റ്. ഫാഷൻ ലോകത്തെ വിവരമനുസരിച്ച് രാധികയുടെ കോട്ടൺ സാറ്റിൻ പാവാടയ്ക്ക് ഏകദേശം 71,000 ദിർഹം ( 18.21 ലക്ഷം) രൂപ വരുമെന്നാണ്. മിയു മിയുവിൽ നിന്നുള്ള എംബ്രോയ്ഡറി ചെയ്ത ഡ്രിൽ സാൻഡലുകളാണ് രാധിക അണിയാൻ തെരഞ്ഞെടുത്തത്. ഏകദേശം 1.68 ലക്ഷം രൂപയാണ് സാൻഡലുകളുടെ വിലയെന്നാണ് റിപ്പോർട്ട്. ഏകദേശം 1.25 കോടി രൂപ വിലമതിക്കുന്ന ഒരു അപൂർവ എഫ്‌പി ജേൺ എലഗന്റ് 40 ടൈറ്റാനിയം വാച്ചും വലിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഡയമണ്ട് കമ്മലുകളുമാണ് അണിഞ്ഞിരിക്കുന്നത്.The post കോടികൾ വിലയുള്ള വാച്ച്, 18 ലക്ഷത്തിന്റെ സിമ്പിൾ ഔട്ട്ഫിറ്റ്, ഫാഷൻലോകത്തെ വീണ്ടും ഞെട്ടിച്ച് രാധികാ മെർച്ചന്റ് appeared first on Kairali News | Kairali News Live.