തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച സംഭവം ഇന്ത്യയിലാകെ ആശങ്ക പടർത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ തണ്ണിമത്തൻ വിപണിയിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ചൂടുക്കൊണ്ട് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാണ്. ഇനി പുറത്തിറങ്ങിയാലോ ഒരു ജ്യൂസോ നാരങ്ങാ വെള്ളമോ കുടിക്കാതെ വരാൻ പറ്റാത്ത അവസ്ഥയും.ഈ ചൂടത്ത് തുറസ്സായ സ്ഥലങ്ങളിൽ വിൽക്കുന്ന മുറിച്ച പഴങ്ങളും ജ്യൂസുകളും ഉന്മേഷദായകമായി തോന്നുമെങ്കിലും അവ പലതരം രോഗങ്ങൾക്കും കാരണമാകും. കേരളത്തിലെ താപനില 40 ഡിഗ്രിയ്ക്ക് മുകളിലാണ്. ഈ ചൂടിൽ ബാക്ടീരിയകളും ഫംഗസും പെരുകുന്നു. മുറിച്ച പഴങ്ങൾ വെളിയിൽ സൂക്ഷിക്കുമ്പോൾ, അവയുടെ പ്രതലത്തിലെ ഈർപ്പവും പഞ്ചസാരയും ബാക്ടീരിയകൾക്ക് വളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.ALSO READ; ഒരു കുടുംബത്തിലെ നാലു പേരുടെ മരണം; വിപണിയിൽ നിന്ന് അപ്രത്യക്ഷമായി തണ്ണിമത്തൻകൂടാതെ, ഈ പഴങ്ങൾ മണിക്കൂറുകളോളം തുറസ്സായ സ്ഥലത്ത് ഇരിക്കുന്നു. ഇത് പൊടി, അഴുക്ക്, മാലിന്യങ്ങൾ എന്നിവ അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഈച്ചകൾ അവയിൽ ഇറങ്ങുകയും പലതരം രോഗാണുക്കളെ കൊണ്ടുവരികയും ചെയ്യുന്നു. തൽഫലമായി, ഈ പഴങ്ങൾ പുറമേക്ക് നന്നായി കാണപ്പെടുമെങ്കിലും, എളുപ്പത്തിൽ അസുഖം വരുത്തിവയ്ക്കാം. ഒരു സമയത്തിൽ കൂടുതൽ മുറിച്ചു വയ്ക്കുന്ന ഫലങ്ങൾ കഴിക്കുന്നിത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായി തീർന്നേക്കാം.വീട്ടിൽക്കൊണ്ടു വന്ന് കഴുകി മുറിച്ചതിനുശേഷം മാത്രം പഴങ്ങൾ കഴിക്കാൻ പരമാവധി ശ്രമിക്കുക. തുറസ്സായ സ്ഥലങ്ങളിൽ വിൽക്കുന്ന അരിഞ്ഞ പഴങ്ങളും ജ്യൂസുകളും ഒഴിവാക്കുക. ശുദ്ധവും ഫിൽട്ടർ ചെയ്തതുമായ വെള്ളം മാത്രം കുടിക്കുക. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ഉറപ്പാണ്.The post വേനലിൽ ഏറെ നേരം മുറിച്ചു വച്ച പഴങ്ങൾ കഴിക്കല്ലേ,അസുഖങ്ങൾ ഓടിയെത്തും appeared first on Kairali News | Kairali News Live.