ദമ്മാം| സൗദിയിലെ ദമ്മാമില്‍ ബാസ്‌കറ്റ് ബോള്‍ കളിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം കര്‍ണാടക മോഡ്ബിദ്രി കൊട്ടെബഗ്ലു സ്വദേശി മുഹമ്മദ് റയാന്‍ (16) ആണ് മരിച്ചത്. റയാന്‍ അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.സി ബി എസ് ഇ സ്‌കൂള്‍ സോണല്‍ തല മത്സരത്തില്‍ ബാസ്‌കറ്റ് ബോള്‍ വിഭാഗത്തില്‍ കളിച്ച് കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ്. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.