വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷൻ ഉപരോധം; ആശാനാഥ് ഉൾപ്പെടെയുള്ളവർ നോട്ടീസ് നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ ഹാജരായില്ല

Wait 5 sec.

വട്ടിയൂർക്കാവ് സ്റ്റേഷൻ ഉപരോധ കേസിലെ പ്രതികളായ ഡെപ്യൂട്ടി മേയർ ആശാനാഥ് ഉൾപ്പെടെയുള്ളവർ നോട്ടീസ് നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ ഹാജരായില്ല. വട്ടിയൂർക്കാവ് സംഘർഷത്തിന് കാരണക്കാരായ പൊലീസിനെതിരെ നിയമപടി സ്വീകരിക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് പ്രതികളായ മൂന്നു കൗണ്‍സിലർമാർ രേഖാമൂലം പൊലീസിന് മറുപടി നൽകി.ഹാജരാകാനുള്ള അസൗകര്യം അറിയിച്ച് ഡെപ്യൂട്ടി മേയർ ആശാനാഥ് ഇ-മെയിൽ മുഖേന മറുപടി നൽകുകയായിരുന്നു.അതേസമയം, കേസിലെ അഞ്ചാം പ്രതിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖക്ക് പൊലീസ് ഇതേവരെ നോട്ടീസ് നൽകിയില്ല.സംഭവത്തിൽ ശ്രീലേഖ സ്ഥലത്തില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.The post വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷൻ ഉപരോധം; ആശാനാഥ് ഉൾപ്പെടെയുള്ളവർ നോട്ടീസ് നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ ഹാജരായില്ല appeared first on ഇവാർത്ത | Evartha.