പോലീസ് വാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; കാസർകോട് യുവാവിന് ദാരുണാന്ത്യം

Wait 5 sec.

കാസർകോട് പൊലീസ് വാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഓട്ടോ ഡ്രൈവർ പുങ്ങംചാൽ സ്വദേശി രാജുവാണ് മരിച്ചത്. വെള്ളരിക്കുണ്ടിലാണ് അപകടം സംഭവിച്ചത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.The post പോലീസ് വാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; കാസർകോട് യുവാവിന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.