കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും ആര്‍ക്കും തരംഗമുണ്ടാക്കാനാകില്ലെന്നും പ്രവചിച്ച് ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്‍. ഏതെങ്കിലും ഒരു മുന്നണിക്ക് 80ന് മുകളില്‍ സീറ്റുകള്‍ ഉറപ്പിക്കാനാകുമെന്ന് ഈ എക്സിറ്റ് പോള്‍ ഫലം പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്.എന്നിരിക്കിലും ഇന്നലെ വന്ന മറ്റ് എക്സിറ്റ് പോളുകള്‍ക്ക് സമാനമായി നേരിയ മേല്‍ക്കൈയെങ്കിലും ടുഡേയ്സ് ചാണക്യ പറയുന്നത് യുഡിഎഫിനാണ്. എന്‍ഡിഎ രണ്ടക്കമുള്ള എണ്ണത്തില്‍ സീറ്റുകള്‍ നേടാനുള്ള സാധ്യതയും ഈ എക്സിറ്റ് പോള്‍ ഫലം പറയുന്നു.യുഡിഎഫിന് 60 മുതല്‍ 78 സീറ്റുകള്‍ വരെയാണ് സര്‍വെ പ്രവചിക്കുന്നത്. എല്‍ഡിഎഫ് 55 മുതല്‍ 73 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് പ്രവചനം. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം മൂന്ന് മുതല്‍ പതിനൊന്ന് സീറ്റുകള്‍ വരെ നേടിയേക്കുമെന്നും ഈ സര്‍വെ വ്യക്തമാക്കുന്നു. എന്തായാലും മുന്‍ സര്‍വെകള്‍ പോലെ തന്നെ കേരളത്തില്‍ ഇത്തവണ ഒരിക്കല്‍ കൂടി തുടര്‍ഭരണം ഉണ്ടാകില്ലെന്ന സൂചനയാണ് ഇതിലുമുള്ളത്.The post കേരളത്തിൽ ഒരു മുന്നണിക്കും 80ല് കൂടുതല് സീറ്റുകള് പ്രവചിക്കാതെ ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്; ബിജെപി നേടുക 11 സീറ്റുകളെന്നും പ്രവചനം appeared first on ഇവാർത്ത | Evartha.