തിരുവനന്തപുരം| വയോധികയെ തടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ മകനെ കോടതി ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കഠിനംകുളം പുതുക്കുറിച്ചി ഡയാന പാലസില്‍ തങ്കച്ചനെ (55)യാണ് ഏഴാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി വി അനസ് ശിക്ഷിച്ചത്. എഴുപത്തിയൊന്നുകാരിയായ റീത്തയെയാണ് കൊലപ്പെടുത്തിയത്.2021 മെയ് നാലിനായിരുന്നു സംഭവം. രോഗിയുമായ അമ്മയെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പ്രതി കൊല നടത്തിയത്. സംഭവദിവസം വീടിന് പിറകില്‍ വച്ച് റീത്തയെ തങ്കച്ചന്‍ അടിക്കുന്നതും തല പിടിച്ച് ചുവരില്‍ ഇടിക്കുന്നതും അയല്‍വാസികള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. വീഡിയോ ചിത്രീകരിച്ചയാള്‍ ഉള്‍പ്പെടെ 21 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. പ്രോസിക്യൂട്ടര്‍ വേണി ഹാജരായി.