ബെംഗളൂരൂവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി ആദിത്യനെ (19) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു ബി ടി എൽ സ്കൂൾ ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ ബി എസ് സി നഴ്സിങ് വിദ്യാർത്ഥിയായിരുന്നു. ക‍ഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഹോസ്റ്റൽ മുറിയിൽ ആദിത്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്.നാലു പേരുള്ള മുറിയിലാണ് ആദിത്യൻ താമസിച്ചിരുന്നത്. കൂടെയുള്ളവർ കോളജിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ കോളജ് അധികൃതർ കുടുംബത്തെ വിവരം അറിയിച്ചു.ALSO READ: ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടം: എറണാകുളം സ്വദേശികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുംമരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ കുടുംബം ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. അതേസമയം മരണകാരണം എന്താണെന്ന് വ്യക്തമല്ല.ALSO READ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലെ വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റം; ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ അറിയാംThe post ബെംഗളൂരൂവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.