ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ മരിച്ച എറണാകുളം സ്വദേശികളായ സ്മിതയുടെയും ലതയുടെയും മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം വീട്ടിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം ഇന്ന് വൈക്കീട്ടാണ് സംസ്‍കാരം. Also read: ബംഗളുരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞു വീണു ഏഴു മരണം; മരിച്ചവരിൽ രണ്ട് മലയാളികളുംഇന്നലെ വൈകിട്ടാണ് ബെംഗളൂരുവിൽ ശിവാജി നഗറിലെ ബൗ റിങ് ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് അപകടമുണ്ടായത്. പഠന യാത്രയുടെ ഭാഗമായി ബെംഗളൂരുവിലേക്ക് പോയതാണ് സംഘം. കുടുംബശ്രീ പ്രവർത്തകരായ അമ്പത്തിയാറംഗ സംഘം വിമാനത്തിലാണ് ബെംഗളൂരുവിലെത്തിയത്.UPDATING…The post ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടം: എറണാകുളം സ്വദേശികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും appeared first on Kairali News | Kairali News Live.