കൊടും ചൂടില്‍ ആശ്വാസമേകി ശ്രീചിത്ര സ്റ്റാഫ് യൂണിയന്‍

Wait 5 sec.

ഉഷ്ണതരംഗത്താല്‍ ചുട്ടുപൊള്ളുന്ന ജനതയ്ക്ക് ആശ്വാസമേകി പൊതുജനങ്ങള്‍ക്കായി തണ്ണീര്‍പ്പന്തല്‍ ഒരുക്കി ശ്രീചിത്ര സ്റ്റാഫ് യൂണിയന്‍ രോഗീ സേവന കേന്ദ്രം. ആയിരക്കണക്കിന് രോഗികള്‍ പ്രതിദിനം ചികിത്സക്കെത്തുന്ന മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും തണലേകി ശ്രീചിത്രക്ക് മുന്‍പില്‍ കുടിവെള്ളവും ശീതളപാനിയങ്ങളും നല്‍കാന്‍ തണ്ണീര്‍പന്തല്‍ കേന്ദ്രം ആരംഭിച്ചു. ശ്രീചിത്ര സ്റ്റാഫ് യൂണിയന്‍ ആരംഭിച്ച തണ്ണീര്‍ പന്തല്‍ കേന്ദ്രം കാര്‍ഡിയോളജി വിഭാഗം സീനിയര്‍ പ്രൊഫസര്‍ ഡോ. എസ്. ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. 24 മണിക്കൂറും കേന്ദ്രം പ്രവര്‍ത്തിക്കും.The post കൊടും ചൂടില്‍ ആശ്വാസമേകി ശ്രീചിത്ര സ്റ്റാഫ് യൂണിയന്‍ appeared first on Kairali News | Kairali News Live.