‘എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല, വികസനം വോട്ടായി മാറും’: ടി പി രാമകൃഷ്ണൻ

Wait 5 sec.

എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ലെന്ന് എൽ ഡി എഫ് കണ്‍വീനർ ടി പി രാമകൃഷ്ണ‍ൻ. 2021-ലെ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ മണിയാശാൻ തോൽക്കുമെന്നും, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, ബാലുശ്ശേരി മണ്ഡലങ്ങളിൽ എൽഡിഎഫ് പരാജയപ്പെടുമെന്നും പ്രവചനങ്ങളുണ്ടായിരുന്നുവെങ്കിലും ഫലം മറിച്ചായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൈരളി ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.ക‍ഴിഞ്ഞ പത്തു വർഷം ഭരണത്തിലിരുന്നിട്ടും കേരളത്തിൽ ഒരിടത്തും ഭരണവിരുദ്ധ വികാരം പ്രകടമല്ലെന്ന് അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങളും ജനക്ഷേമ നടപടികളും ജനങ്ങൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ നടക്കുന്ന തർക്കങ്ങൾ ജനാധിപത്യത്തെ അവഹേളിക്കുന്നതാണ്.ALSO READ: ബംഗാളിൽ ഇത്തവണയും പ്രവചനാതീതമായ എക്സിറ്റ് പോൾ ഫലങ്ങൾ; ഇടതുപക്ഷത്തിന് സീറ്റ് ലഭിക്കുമെന്ന് പ്രവചനംകോഴിക്കോട് ജില്ലയിലെ 13 സീറ്റുകളിലും എൽഡിഎഫ് വിജയിക്കുമെന്നും, താൻ മത്സരിച്ച പേരാമ്പ്ര മണ്ഡലത്തിൽ വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. മതനിരപേക്ഷ സമൂഹത്തെ സംരക്ഷിക്കുന്ന നിലപാടുകൾക്ക് ജനങ്ങൾ അംഗീകാരം നൽകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.The post ‘എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല, വികസനം വോട്ടായി മാറും’: ടി പി രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.