എക്സിറ്റ് പോള്‍ ഫലങ്ങളിൽ യാതൊരു ഉത്കണ്ഠയുമില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അസംഭവ്യമായ നിരവധി കാര്യങ്ങളള്‍ സർവേയിൽ പറയുന്നു.ഒരു സീറ്റും കേരളത്തിൽ ബിജെപിക്ക് ലഭിക്കാൻ പോകുന്നില്ല. ബിജെപിക്ക് ഏഴു മുതൽ 14 വരെ സീറ്റ് ലഭിക്കുമെന്നാണ് ചില സർവേകൾ പറയുന്നത്. ബിജെപിയെ ജയിപ്പിച്ചേ അടങ്ങൂ എന്ന ആത്മനിഷ്ഠയോടെ ചില പത്രങ്ങൾ ഇതിനുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.ALSO READ: ‘എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല, വികസനം വോട്ടായി മാറും’: ടി പി രാമകൃഷ്ണൻഭരണവിരുദ്ധ വികാരമില്ല എന്നത് എല്ലാവരും സമ്മതിക്കുന്നുണ്ട്. നൂറിൽ കൂടുതൽ സീറ്റ് കിട്ടും എന്നായിരുന്നു യുഡിഎഫിന്റെ അവകാശവാദം. അല്ലെങ്കിൽ വനവാസത്തിനു പോകും എന്നായിരുന്നു പറഞ്ഞിരുന്നത്. ഒരു സർവേയിൽ പോലും യുഡിഎഫിന് അങ്ങനെ സീറ്റ് ലഭിക്കുമെന്ന് പറയുന്നില്ല. ഞങ്ങൾക്ക് ജനങ്ങളെയാണ് വിശ്വാസമുള്ളത്. ഒരു സർവേയും അല്ല, ജനങ്ങളാണ് ഞങ്ങളുടെ കരുത്ത്. എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.The post ‘എക്സിറ്റ് പോള് ഫലങ്ങളിൽ യാതൊരു ഉത്കണ്ഠയുമില്ല, എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരും’; എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.