‍മലയാളികൾ കാത്തിരിക്കുന്ന പേട്രിയറ്റിൽ പ്രധാന വേഷത്തിലാണ് നടി സെറിൻ ഷിഹാബെത്തുന്നത്. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന സിനിമയായതു കൊണ്ടു തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകരുള്ളത്. നിരവധി താരങ്ങളും അണി നിരക്കുന്ന സിനിമയാണ് പേട്രിയറ്റ്. ഇപ്പോഴിതാ പേട്രിയറ്റിലെ അനുഭവങ്ങൾ പങ്കു വെക്കുകയാണ് നടി സെറിൻ ഷിഹാബ്. എഴ് എട്ട് വർഷങ്ങൾക്ക് മുന്നേ സിനിമയിലേക്ക് ഓഡീഷനായി ആദ്യം അയച്ച് കൊടുത്തത് മമ്മൂക്കയുടെ മതിലികൾ എന്ന സിനിമയിലെ സീനിൻ്റെ പെർഫോമൻസാണ്. എന്നാൽ അന്ന് കരുതിയിരുന്നില്ല മമ്മൂക്കയുമൊത്ത് അഭിനയിക്കാൻ കഴിയുമെന്ന്, എന്നാണ് നടി പറഞ്ഞത്. ഫ്രെയിമിലുള്ളപ്പോൾ അഭിനേതാവായും ഫ്രെയിമിൽ ഇല്ലാത്തപ്പോൾ ഫാൻ ഗേളായുമാണ് താൻ ഉണ്ടായതെന്നും നടി പറഞ്ഞു. Also read: താൻ സിനിമയിലേക്ക് വരാൻ കാരണം മമ്മൂക്കയും ലാലേട്ടനുമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബൻ; ചിരിപടർത്തിയത് മമ്മൂക്ക നൽകിയ ആ മറുപടിഒരു യൂടൂബ് ചാനലിന് നൽകിയ പരാതിയിലാണ് നടി ഇത് പറഞ്ഞത്. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷവും നടി പങ്കുവച്ചു. നാളെയാണ് പേട്രിയറ്റ് തീയേറ്ററിൽ എത്തുന്നത്. മഹേഷ് നാരായണനാണ് സിനിമയുടെ സംവിധായകൻ.The post ഓഡീഷന് ‘മതിലുകളി’ലെ സീൻ പെർഫോമൻസ് അയച്ചു; ഫ്രെയിമിൽ അഭിനേതാവും പുറത്ത് ഫാൻ ഗേളും: സെറിൻ ഷിഹാബ് appeared first on Kairali News | Kairali News Live.