സ്വന്തമായി വീടെന്ന നിതിന്‍ രാജിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരുങ്ങുകയാണ് സിപിഐഎം. നിതിന്‍റെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്‍റെ തറക്കല്ലിടല്‍ ഇന്ന് നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററാണ് തറക്കല്ലിടൽ നിർവഹിക്കുക. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തോടെ തകര്‍ന്നുപോയ കുടുംബത്തിന് കൈതാങ്ങാവുകയാണ് ഇതോടെ സിപിഐഎം. നിതിനെ അടക്കം ചെയ്ത കുന്നുനടയിലെ അതേ ഭൂമിയിലാണ് കുടുംബത്തിനായി പാര്‍ട്ടി പുതിയ വീട് പണികഴിപ്പിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്കാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ വീടിന് തറക്കല്ലിടുക. നിതിന്‍റെ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. സ്വന്തമായി വീട് എന്നത് നിതിന്‍റെ വലിയ ആഗ്രഹമായിരുന്നുവെന്നും എന്നാല്‍ ആ ആഗ്രഹം പൂര്‍ത്തിയാകുമ്പോള്‍ നിതിന്‍ ജീവനോടെ ഇല്ലെന്നതാണ് സങ്കടമെന്നും പിതാവ് രാജന്‍ പറഞ്ഞു.Also read: ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടം: എറണാകുളം സ്വദേശികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുംസിപിഐഎം വിളപ്പിൽ, വിതുര ഏരിയകമ്മിറ്റികൾ ചേർന്നാണ് വീട് നിർമ്മിക്കുക. പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് മാത്രം ഫണ്ട് പിരിവ് നടത്തിയാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയെന്ന് വിതുര ഏരിയ സെക്രട്ടറി മധു വ്യക്തമാക്കി. പലരും പല തരത്തിലുമുള്ള വാഗ്ദാനങ്ങളുമായി രംഗത്തെത്തിയെങ്കിലും കുടുംബത്തിന്‍റെ സുരക്ഷിതത്വത്തിനാണ് സിപിഐഎം മുന്‍ഗണന നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വാടകവീട്ടില്‍ കഴിയുന്ന നിതിന്‍റെ കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്ന ആശയത്തിലേക്ക് പാര്‍ട്ടി എത്തിയത്.The post സ്വന്തമായി വീടെന്ന നിതിന് രാജിന്റെ സ്വപ്നം സാക്ഷാത്കരിക്കാന് സിപിഐഎം; നിർമിച്ച് നൽകുന്ന വീടിൻ്റെ തറക്കല്ലിടൽ ഇന്ന് appeared first on Kairali News | Kairali News Live.