കേരളത്തിൽ കഴിഞ്ഞ നാളുകളിലെല്ലാമുണ്ടായ കടുത്ത ചൂടിൻ്റ ഭാഗമായി വൈദ്യുതി ഉപഭോഗവും വലിയ രീതിയിൽ കൂടിയിരുന്നു. സർവ്വകാല റെക്കോർഡിലേക്കാണ് വൈദ്യുതി ഉപഭോഗം ഓരോ ദിവസവും എത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇന്നലെ മുതൽ കേരളത്തിൽ വൈദ്യുതി ഉപഭോഗം കുറഞ്ഞു തുടങ്ങി. ഇന്നലെ മുതൽ സംസ്ഥാനത്ത് വേനൽ മഴ പെയ്തു തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് വൈദ്യുതി ഉപഭോഗവും സംസ്ഥാനത്ത് കുറയുന്നത്. ചൂടിന് താല്കാലികമായി കുറവുണ്ടാകുന്നതാണ് വൈദ്യതി ഉപഭോഗം കുറയാണ് കാരണമായത്. ഓവർ ലോഡ‍് വരുന്ന സാഹചര്യത്തിൽ പവർ ട്രിപ്പാകുന്ന സാഹചര്യവും താല്കാലിമായി നേരിയ നിയന്ത്രണങ്ങളും കേരളത്തിലുണ്ടായിരുന്നു. എന്നാൽ ഇന്നലെ അത്തരത്തിൽ യാതൊരു പ്രശ്നവും സംസ്ഥാനത്തുണ്ടായില്ലെന്നും കെ എസ് ഇ ബി അറിയിച്ചു.Also read: മഴയുണ്ടേ… മഴ… സംസ്ഥാനത്ത് വേനൽ മഴ ശക്തി പ്രാപിക്കുന്നു; ചൂടിന് ഗുഡ് ബൈഇനി വരുന്ന ദിവസങ്ങളിൽ വേനൽ മഴ ശക്തയാർജിക്കും സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യമാണെങ്കിൽ വൈദ്യുതി ഉപഭോഗം ഇനിയും കുറയാം.The post ആശ്വാസ മഴ തകർത്തു; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുന്നു appeared first on Kairali News | Kairali News Live.