ഒഞ്ചിയം രണസ്മരണകൾക്ക് ഇന്നേക്ക് 78 വർഷം തികയുകയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മകളാണ് ഒഞ്ചിയം രക്തസാക്ഷിത്വം. 1939 ൽ മണ്ടോടി കണ്ണൻ്റെ നേതൃത്യത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ സെൽ രൂപീകരിച്ച ഗ്രാമമാണ് ഒഞ്ചിയം. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ജനജീവിതത്തെ വേട്ടയാടിയിരുന്ന നാൽപ്പതുകളിൽ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർ ജനങ്ങളെ സമരസജ്ജരാക്കി. 1948 ഫെബ്രുവരിയിൽ കൽക്കത്തയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസിൻ്റെ തീരുമാനങ്ങൾ വിശദീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാൻ തീരുമാനിക്കുന്നു. വിവരം അറിഞ്ഞ് എം എസ് പി സംഘം, നേതാക്കളെ പിടികൂടാൻ മുക്കാളിയിൽ എത്തി. പുലർച്ചെ നാലിന് അവർ മണ്ടോടി കണ്ണൻ്റെ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് ജനക്കൂട്ടത്തിനു നേരെ എം എസ് പി 17 റൗണ്ട് വെടിയുതിർത്തു. ചെന്നാട്ട്താഴെ വയലിൽ എട്ട് കമ്യൂണിസ്റ്റ് പോരാളികൾ പിടഞ്ഞുവീണു. Also read: മഴയുണ്ടേ… മഴ… സംസ്ഥാനത്ത് വേനൽ മഴ ശക്തി പ്രാപിക്കുന്നു; ചൂടിന് ഗുഡ് ബൈഅളവക്കൻ കൃഷ്ണൻ, മേനോൻ കണാരൻ, പുറവിൽ കണാരൻ, പാറോള്ളതിൽ കണാരൻ, കെ എം ശങ്കരൻ, സി കെ ചാത്തു, വിപി ഗോപാലൻ, വട്ടക്കണ്ടി രാഘൂട്ടി. മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും മൃഗീയ മർദനത്തെത്തുടർന്ന് രക്തസാക്ഷികളായി. 1949 മാർച്ച് 4 നാണ് മണ്ടോടി കണ്ണൻ രക്തസാക്ഷിത്വം വരിച്ചത്. 1948 ലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് ‘ഭരണകൂടം നടത്തിയ ‘ഭീകരമായ കമ്യൂണിസ്റ്റ് വേട്ടയെ പ്രതിരോധിച്ചവരാണ് ഒഞ്ചിയം രക്തസാക്ഷികൾ. വിപ്ലവ സമരപാതയിലെ സൂര്യതേജസ്സായി ഒഞ്ചിയം രക്തസാക്ഷികൾ ജ്വലിച്ച് നിൽക്കുന്നു.The post വിപ്ലവ സമരപാതയിലെ സൂര്യതേജസായി ഒഞ്ചിയം; ഇന്ന് ഒഞ്ചിയം രക്തസാക്ഷി ദിനം appeared first on Kairali News | Kairali News Live.