ഏപ്രില്‍ മാസത്തിലെ അവസാനദിവസമായ ഇന്ന് സ്വര്‍ണവില കൂടിയോ കുറഞ്ഞോ എന്നറിയാനുള്ള ആകാംക്ഷയിലാണ് വിപണി. വില കുത്തനെ കുറയുമെന്ന പ്രതീക്ഷയില്‍ മാസാവസാനം സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരും ഏറെ ഉറ്റുനോക്കുന്നതാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ നിരക്ക്. രാജ്യാന്തര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളര്‍-രൂപ വിനിമയ നിരക്കും അനുസരിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്.Also Read: 40 രൂപയ്ക്ക് കിട്ടുന്ന സാധനം കോട്ടയത്തെത്തിയാൽ 70 രൂപയാകും, ഇക്കൂട്ടർ ഇരട്ടിലാഭം കൊയ്യുന്നതിന് പിന്നിലൊരു കാരണമുണ്ട്ഈമാസം പലദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു. ചിലദിവസങ്ങളില്‍ ഒരു പവനു 1000 രൂപയിലധികം കുറയുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ഏറ്റവും പുതിയ സ്വര്‍ണവില പുറത്തുവന്നു. 160 രൂപയുടെ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണവില 1,10,480 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിനു 13,810 രൂപയുമായി. മാസത്തിലെ അവസാനദിവസം സ്വര്‍ണവില കുറയുമെന്ന് കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇക്കാര്യം.The post മാസത്തിലെ അവസാനദിവസം; ഇന്ന് സ്വര്ണവില കൂടിയോ കുറഞ്ഞോ? appeared first on Kairali News | Kairali News Live.