ഖത്തറിലേക്കുള്ള വിമാന സര്‍വീസ് ഇന്ത്യന്‍ വിമാന കമ്പനികള്‍ പുനരാരംഭിക്കും

Wait 5 sec.

ദോഹ | ഇറാനെതിരായ അമേരിക്കന്‍ ഇസ്‌റാഈല്‍ യുദ്ധ സാഹചര്യത്തില്‍ തടസ്സപ്പെട്ടിരുന്ന ഖത്തറിലേക്കുള്ള വിമാന സര്‍വീസ് ഇന്ത്യന്‍ വിമാന കമ്പനികള്‍ പുനരാരംഭിക്കും. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഇന്‍ഡിഗോ സര്‍വീസുകള്‍ മെയ് ഒന്നു മുതല്‍ പുനരാരംഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.വിമാന കമ്പനികളുടെ വെബ്സൈറ്റുകള്‍ വഴിയോ അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഏകദേശം രണ്ട് മാസത്തോളമായി വ്യോമപാതകള്‍ അടച്ചതും സുരക്ഷാ കാരണങ്ങളാലും സര്‍വീസുകള്‍ തടസ്സപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതും സുരക്ഷാ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതും കണക്കിലെടുത്താണ് തീരുമാനം.സര്‍വീസുകള്‍ പുനരാരംഭിക്കുമെങ്കിലും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സമയക്രമത്തില്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൃത്യമായ സമയം ഉറപ്പുവരുത്തണമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.