കാസർഗോഡ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസുകാരി മരിച്ചു. കാസർഗോഡ് എളേരിത്തട്ട് രാംനഗർ ഉന്നതിയിലെ ശരത് – അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് വീടിനടുത്തുള്ള ബന്ധു വീട്ടിൽ കളിക്കുന്നതിനിടെ കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്. പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവേയാണ് മരിച്ചത്.ക‍ഴിഞ്ഞ തിങ്കളാ‍ഴ്ചയാണ് ദാരുണമായ സംഭവം. വീട്ടുമുറ്റത്ത് മര ഉരുപ്പടികൾ അടുക്കി വെച്ചിരുന്നു. ഇതിനടിയിൽ നിന്ന് കളിപ്പാട്ടം എടുക്കുമ്പോള്‍ പാമ്പ് കടിക്കുകയായിരുന്നു. 11.30 ഓടെയാണ് സംഭവം നടന്നത്. ഈ സമയത്ത് കുട്ടിയുടെ അമ്മൂമ്മമാരുൾപ്പെടെയുള്ളവർ അടുത്തുണ്ടായിരുന്നു.ALSO READ: ‘കേരളത്തിലെ യഥാർഥ വിധിയല്ല എക്സിറ്റ് പോളിൽ പ്രതിഫലിച്ചത്, സംസ്ഥാനത്ത് എന്തിൻ്റെ അടിസ്ഥാനത്തിലാണ് മാറ്റം വരേണ്ടത്?’; ടി പി രാമകൃഷ്ണൻഉടൻ തന്നെ കുട്ടിയെ മൂന്ന് കിലോമീറ്റർ അകലെയുള്ള നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കുട്ടിയെ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഋതു ചന്ദ്ര മരിച്ചത്.The post കാസർഗോഡ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസുകാരി മരിച്ചു appeared first on Kairali News | Kairali News Live.