മുംബൈയില്‍ മേല്‍പ്പാല നിര്‍മ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകര്‍ന്നു വീണു; പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

Wait 5 sec.

മുംബൈ| മുംബൈയില്‍ മേല്‍പ്പാല നിര്‍മ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകര്‍ന്നു വീണ് പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. നെഹ്റു നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സന്തോഷ് ഗോപാല്‍ ചവാനാണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ മുംബൈയിലെ സിയോണ്‍ – പന്‍വേല്‍ ഹൈവേയില്‍ മന്‍ഖുര്‍ദ് ടി ജംഗ്ഷന് സമീപത്താണ് അപകടം. അശാസ്ത്രീയമായ രീതിയില്‍ തറയില്‍ ഉറപ്പിക്കാതെ സ്ഥാപിച്ച പൈലിംഗ് മെഷീന്‍ ഒരു വശത്തേക്ക് മറിഞ്ഞ് പോലീസുകാരന്റെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ കരാറുകാരന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയ്ക്ക് മന്‍ഖുര്‍ദ് പോലീസ് കേസെടുത്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് മുംബൈയിലെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങളിലും ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മുംബൈ ട്രാഫിക് പോലീസിന്റെ ഇടപെടലില്‍ ഗതാഗതം പുനഃസ്ഥാപിക്കാനായി.