ഇനി ബുദ്ധിമുട്ടേണ്ട… തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഈ വിദ്യകളറിഞ്ഞാൽ ഉറപ്പായും ടിക്കറ്റ് കിട്ടും

Wait 5 sec.

തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള പ്രക്രിയയാണ് പലരും കണക്കാക്കുന്നത്. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്താലും കിട്ടാത്ത സ്ഥിതിയോ അല്ലെങ്കിൽ വെയിറ്റിങ് ലിസ്റ്റിലേക്ക് പോകുന്ന സ്ഥിതിയോ ഉണ്ടാകും. അത്രയും നേരം കൃത്യമായി കിട്ടിക്കൊണ്ടിരുന്ന കണക്ഷൻ കറക്ട് സമയമാകുമ്പോൾ കിട്ടാതേയുമാകും. അങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാറ്. അതുകൊണ്ട് തന്നെ ടിക്കറ്റ് കിട്ടാതെ പാടുപെട്ട് പലർക്കും യാത്ര ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ഇതിന് പരിഹാരമുണ്ട്. ഈ വിദ്യകളൊക്കെ അറിഞ്ഞുവെച്ചാൽ നിങ്ങൾക്കെന്തായാലും ടിക്കറ്റ് കിട്ടും. ഇനി ടെൻഷൻ ഇല്ലാതെ യാത്ര ചെയ്യാം.എങ്ങനെ എളുപ്പത്തിൽ തത്കാൽ ടിക്കറ്റെടുക്കാംഓൺലൈനായും റെയിൽവേ കൗണ്ടറിൽ ചെന്നും തത്കാൽ ടിക്കറ്റുകൾ എടുക്കാം. ഓൺലൈനായി ടിക്കറ്റുകളെടുക്കാൻ ഐ ആർ സി ടി സി, റെയികണക്ട്, എന്നീ ആപ്ലിക്കേഷനുകൾ വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. രാവിലെ പത്ത് മണിക്ക് എസി ടിക്കറ്റുകളുടെ റിസർവേഷനും പതിനൊന്ന് മണിക്ക് സ്ലീപ്പർ റിസർവേഷനും ആരംഭിക്കും. ഈ ഘട്ടങ്ങളിൽ സമയം വളരം പ്രധാനപ്പെട്ടതാണ്. കൃത്യം ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിക്കുന്ന സമയത്ത് തന്നെ എടുക്കാൻ സാധിക്കുകയാണെങ്കിൽ കൺഫോം ടിക്കറ്റുകൾ ലഭിക്കും. അതിനായി പതിനൊന്ന് മണിയുടെ ടിക്കറ്റുകളാണെങ്കിൽ കൃത്യം 10. 55 ന് മുന്നേ പേരും മറ്റ് ഡിറ്റേൽസുമെല്ലാം ബുക്കിങ് സൈറ്റിൽ ചേർത്ത് വച്ച്. നിങ്ങളുടെ പേയ്മെൻ്റ് ഓപ്ഷനുള്ള മുന്നൊരുക്കങ്ങളും ചെയ്തു വയ്ക്കുക. നന്നായി കണക്ഷൻ കിട്ടുന്നയിടത്താണ് നിങ്ങൾ ഇരിക്കുന്നതെന്നും ഉറപ്പു വരുത്തണം. വൈഫൈ കണക്ട് ചെയ്ത് ചെയ്യുകയാണെങ്കിൽ ഇൻ്റർ നെറ്റ് കണക്ഷൻ ലോസ് മുഖേനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാം. കൃത്യം 11 മണിയാകുമ്പോൾ ട്രെയിനിലെ സീറ്റിൻ്റെ ഓപ്ഷനിൽ റിഫ്രഷ് ചെയ്യുക. അപ്പോൾ തന്നെ എത്ര സീറ്റുകൾ ഉണ്ടെന്ന് തെളിഞ്ഞ് വരും. അതിൽ ക്ലിക്ക് ചെയ്ത് കാപ്ച പൂരിപ്പിച്ച് അടുത്ത വിൻഡോയിലേക്ക് പോവുക. അവിടെ പെയ്മെൻ്റ് ഓപ്ഷൻ വരുകയും അത് സെലക്ട് ചെയ്ത് പണമടച്ച് ബുക്കിങ് അവസാനിപ്പിക്കുകയും ചെയ്യാം. യാതൊരു കാരണവശാലം ബാക്ക് ബട്ടൻ പ്രസ് ചെയ്യുകയോ റിഫ്രഷ് ചെയ്യുകയോ ചെയ്യരുത്.ഉറപ്പായും ടിക്കറ്റ് കിട്ടാൻ മറ്റൊരു വഴിഎങ്ങനെയായാലും തത്കാൽ ടിക്കറ്റിൻ്റെ ബുക്കിങ് തിരക്ക് കാരണം ടിക്കറ്റ് മിസ്സാകാൻ സാധ്യതകളുണ്ട്. എന്നാൽ പ്രീമിയം തത്കാൽ എന്ന ഓപ്ഷൻ ക്ലീക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ടിക്കറ്റ് ലഭിക്കാതിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ പ്രീമിയം തത്കാൽ വളരെ ചെലവേറിയതാണെന്ന ധാരണയാണ് പലരേയും ഇതിൽ നിന്നും പിൻതിരിപ്പിക്കുന്നത്. എന്നാൽ ടിക്കറ്റ് ബുക്കിങ് ഓപ്പൺ ആയ സമയത്ത് തന്നെ പ്രീമിയം തത്കാൽ ഓപ്ഷനിൽ ബുക്ക് ചെയ്യുകയാണെങ്കിൽ വളരെ ചെറിയ തുക മാത്രമേ കൂടുതൽ വരുകയുള്ളു. ആ സമയത്ത് തന്നെ ബുക്ക് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ ബുദ്ധുമുട്ടുകളില്ലാതെ ടിക്കറ്റ് കിട്ടും. സമയം പോകുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്ക് കൂടുമെന്നത് ഓർക്കണേ…The post ഇനി ബുദ്ധിമുട്ടേണ്ട… തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഈ വിദ്യകളറിഞ്ഞാൽ ഉറപ്പായും ടിക്കറ്റ് കിട്ടും appeared first on Kairali News | Kairali News Live.