തൃശൂരിൽ യുവതിയെ ക‍ഴുത്തുഞെരിച്ചു കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ

Wait 5 sec.

തൃശൂരിൽ യുവതിയെ ക‍ഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. ശിവപ്രസാദ് ആണ് പൊലീസിൻ്റെ പിടിയിലായത്. അവണിശ്ശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊന്നുവെന്ന് ഭർത്താവ് പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. തൃശൂർ ആനക്കല്ലിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ഭർത്താവ് ശിവപ്രസാദ് ഒളിവിലായിരുന്നു. ഇരുവരും തമ്മിൽ ഇന്ന് രാവിലെ തർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവ് ഉണ്ണിമായയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.ഉണ്ണിമായയും ശിവപ്രസാദും തമ്മിൽ കുറച്ചുകാലമായി വാക്കുതർക്കങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. ഇന്ന് രാവിലെ ശിവപ്രസാദിന്റെ അമ്മ കിടപ്പുമുറിയിൽ വന്നപ്പോഴാണ് ഉണ്ണിമായയെ ബോധരഹിതയായ നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.ALSO READ: ‘ഇടതുപക്ഷം തോറ്റാൽ ജനാധിപത്യം തോറ്റു, പിണറായി സർക്കാർ അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം’: വെള്ളാപ്പള്ളി നടേശൻമൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം നൽകാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു. The post തൃശൂരിൽ യുവതിയെ ക‍ഴുത്തുഞെരിച്ചു കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ appeared first on Kairali News | Kairali News Live.