കുരുന്നുകൾക്ക് നുണയാൻ ഒരു കൂൾ കേസരി പിസ്ത കുൽഫി

Wait 5 sec.

വേനലാണ്, ശരീരത്തെ തണുപ്പിക്കാൻ ഫാനും ഏസിയും മാത്രം പോരാ ഭക്ഷണങ്ങൾ കൂടി വേണമെന്ന അവസ്ഥയായിട്ടുണ്ട്. വേനൽ കടുക്കുമ്പോൾ പുറത്ത് നിന്ന് വിശ്വസിച്ച് ഭക്ഷണം കഴിക്കാനും പറ്റില്ലാത്ത അവസ്ഥയാണ്. ഐസ്ക്രീമിന് വേണ്ടി വാശി പിടിച്ച് കരയുന്ന കുരുന്നുകൾക്ക് ധൈര്യമായി വീട്ടിലുണ്ടാക്കി കൊടുക്കാൻ ഒരു വെറൈറ്റി കുൽഫി റെസിപ്പി ആയാലോ.ആവശ്യമായ സാധനങ്ങൾപാൽ- ഒരു ലിറ്റർപഞ്ചസാര- അര കപ്പ്കുങ്കുമപ്പൂവ്- കാൽ ടീസ് സ്പൂൺപിസ്ത – രണ്ട് ടേബിൾ സ്പൂൺഏലയ്ക്കാപ്പൊടി- അര ടീസ് സ്പൂൺകണ്ടൻസ്ഡ് മിൽക്ക്- രണ്ട് ടേബിൾ സ്പൂൺALSO READ; ചുവന്നുള്ളിയുടെ തൊലി കളയുന്നത് ഇനി ഇരട്ടിപ്പണിയല്ല; കിടിലൻ ടിപ്സ് ഇതാതയ്യാറാക്കുന്ന വിധംപാൽ തിളപ്പിച്ച് ചെറിയ തീയിൽ പകുതിയാവുന്നത് വരെ വറ്റിക്കുക. ഇതിലേക്ക് പഞ്ചസാര, കുങ്കുമപ്പൂവ്, ഏലയ്ക്ക എന്നിവ ചേർക്കുക. മിശ്രിതം കട്ടിയാവുന്നത് വരെ ഇളക്കുക. ശേഷം പിസ്തയും കണ്ടൻസ്ഡ് മിൽക്കും ചേർക്കുക. മിശ്രിതം നന്നായി തണുക്കാൻ അനുവദിക്കുക. ഇത് കുൽഫി മോൾഡുകളിലേക്ക് മാറ്റിയതിന് ശേഷം 6 മുതൽ 8 മണിക്കൂർ വരെ ഫ്രീസറിൽ വച്ച് തണുപ്പിക്കുക. ശേഷം തണുപ്പോടെ വിളമ്പാംThe post കുരുന്നുകൾക്ക് നുണയാൻ ഒരു കൂൾ കേസരി പിസ്ത കുൽഫി appeared first on Kairali News | Kairali News Live.