കൊല്ലത്ത് പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനോട് കൊടുംക്രൂരത. ബോർഡിങ് സ്കൂളിൽ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്ന് പരാതി. കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന ബോർഡിങ് സ്കൂളിലാണ് സംഭവം.500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ കുക്കും വാർഡനുമാണ് 12 വയസുള്ള കുട്ടിയെയാണ് ഉപദ്രവിച്ചത്. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും തല കീഴായി കുട്ടിയെ പിടിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.ALSO READ: നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണം: ‘അവസാനമായി അവനെ കാണാൻ കോളേജ് അധികൃതരോട് അപേക്ഷിച്ചെങ്കിലും സമ്മതിച്ചില്ല’, സഹപാഠികള്‍ ബന്ധുക്കൾക്കയച്ച സന്ദേശം പുറത്ത്രക്ഷിതാവിനോട് കുട്ടി വിവരം പറഞ്ഞയുകയും പിന്നാലെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂർ പൊലീസ് കേസെടുക്കുകയായിരുന്നു. വാർഡനും സഹായിയും പൊലീസ് കസ്റ്റഡിയിലാണ്.The post കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് മർദനമെന്ന് പരാതി; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചു, വാർഡനും സഹായിയും കസ്റ്റഡിയിൽ appeared first on Kairali News | Kairali News Live.