പീഡനക്കേസുകളിൽ പ്രതിയായി റിമാൻഡിൽ കഴിഞ്ഞ് പിന്നീട് ജാമ്യം ലഭിച്ച രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണം എന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ച രണ്ടാം പരാതിയാണ് ഇന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്. രാഹുലിന്റെ അറിവോടെ രാഹുലിന്റെ സുഹൃത്ത് സമൂഹമാധ്യമത്തിൽ വാർത്തകൾ പ്രചരിപ്പിച്ച സാഹചര്യത്തിൽ രാഹുലിന്റെ ജാമ്യം റദ്ദാക്കണം എന്നതാണ് അപേക്ഷയിലെ പ്രധാന ആവശ്യം. പ്രതിഭാഗത്തിന്റെ ഭാഗം ഇന്ന് കോടതിയിൽ അവതരിപ്പിക്കും. ജാമ്യ വ്യവസ്ഥയുടെ ലംഘനം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘമാണ് കോടതിയിൽ ഹർജി നൽകിയത്. നിരവധി പീഡന പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേരിൽ ഇതിനോടകം ഉള്ളത്. നിർബന്ധിത ഗർഭഛിദ്രം ഉൾപ്പെടെ ഭീകരമായ കുറ്റ കൃത്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തിട്ടുള്ളത്.Also read: കോൺഗ്രസിൽ പോസ്റ്റർ പോര് മുറുകുന്നു; മുവാറ്റുപ്പുഴയിലും സതീശനെ വിമർശിച്ചുള്ള പോസ്റ്ററുകൾഇത്രയും ക്രൂരകൃത്യങ്ങൾ ചെയ്ത രാഹുലിനെ ഇപ്പോഴും കോൺഗ്രസ് പാർട്ടി സംരക്ഷിക്കുയാണെന്നതാണെന്നതാണ് മറ്റൊരു കാര്യം. സി ആർ മഹേഷ് ഉൾപ്പെടെയുള്ള യുവ നേതാക്കളും മറ്റ് നേതാക്കളും രാഹുലിന് വീട്ടിലെത്തി പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു.The post രാഹുൽ മാങ്കൂട്ടത്തിൽ അഴിക്കുള്ളിൽ കഴിയേണ്ടി വരുമോ? ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും appeared first on Kairali News | Kairali News Live.