പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു; കാർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു

Wait 5 sec.

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു.കാർ അപകടത്തിൽ പരുക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ മുകളിലത്തെ പാര്‍ക്കിങ് നിലയില്‍ നിന്ന് കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെയായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്.ALSO READ: കോഴിക്കോട് ജില്ലയിൽ വികസനം വോട്ടാകും; LDF വലിയ വിജയം നേടും; ഭരണവിരുദ്ധ വികാരം ഇല്ലെന്ന എക്സിറ്റ് പോൾ പ്രവചനം ഇതാണ് കാണിക്കുന്നത്’; എം മെഹബൂബ്ഉപഭോക്തക്കളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. ശബരി റെയിൽപാതയുടെ നിയമ പോരാട്ടാങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച വിഷയങ്ങളിലും ആരോഗ്യ വിഷയങ്ങളിലും സജീവമായി ഇടപെട്ടു.English summary : Dijo Kappan passed away.The post പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു; കാർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു appeared first on Kairali News | Kairali News Live.