കുതിപ്പിന് ശേഷം ബ്രേക്കിട്ട് സ്വർണം; വിലയിൽ വൻ കുറവ്

Wait 5 sec.

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ക‍ഴിഞ്ഞ ദിവസം മൂന്നു തവണ സ്വർണവിലയിൽ വർധനവുണ്ടായതിന് പിന്നാലെയാണ് ഒരു ആശ്വാസമെന്നോണം ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തിയത്. ക‍ഴിഞ്ഞ ദിവസം രാവിലെ 1,10,480 രൂപയും ഉച്ചയ്ക്ക് 1,040 രൂപ വർധിച്ച് 1,11,520 രൂപയായി ഉയർന്നിരുന്നു. പിന്നാലെ വൈകുന്നേരം വീണ്ടും 480 രൂപ വർധിച്ച് 1,12,000 ആയി ഉയർന്നിരുന്നു.ക‍ഴിഞ്ഞ ദിവസത്തെ അടിക്കടിയുള്ള ഉയർച്ചയ്ക്ക് ശേഷമാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞ് 1,11,720 രൂപയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 13,965 രൂപയാണ് രേഖപ്പെടുത്തിയത്. ക‍ഴിഞ്ഞ ദിവസം 14,000 രൂപയായിരുന്നു ഒരു ഗ്രാമിൻ്റെ വില. 35 രൂപയുടെ കുറവാണ് ഇന്ന് ഒരു ഗ്രാമിനുണ്ടായത്.ALSO READ: കടല്‍ വിഭവങ്ങളും വിദേശ പഴങ്ങളും ഇന്ത്യയിലേക്ക് ഒഴുകും ! ന്യൂസിലന്‍റുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ തിരിച്ചടിയുണ്ടാക്കുന്നത് ഈ മേഖലകളിൽഅതേസമയം, പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് സ്വർണവിലയിൽ വൻ വിലവർധനവ് രേഖപ്പെടുത്തുന്നത്. സംഘർഷത്തിന് അയവുവന്നാൽ വരും ദിവസങ്ങളിൽ സ്വർണവില കുറയുമെന്നാണ് വിദഗ്ധർ കരുതുന്നത്.The post കുതിപ്പിന് ശേഷം ബ്രേക്കിട്ട് സ്വർണം; വിലയിൽ വൻ കുറവ് appeared first on Kairali News | Kairali News Live.