മോഹ‍ൻലാലും മമ്മൂട്ടിയും വർഷങ്ങള്‍ക്കിപ്പുറം ഒരുമിച്ചെത്തുന്ന ‘പാട്രിയേറ്റ്’ ആരാധകരുടെ മനസ് കീ‍ഴടക്കാൻ ഇന്നു മുതൽ തീയേറ്ററുകളിലെത്തി. 2008ൽ പുറത്തിറങ്ങിയ ജോഷി സംവിധാനം ചെയ്ത ട്വൻ്റി – ട്വൻ്റി എന്ന ചിത്രത്തിനുശേഷമാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ആയതിനാൽ ആരാധകർ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഹിന്ദി, തമി‍ഴ്, തെലുങ്ക് എന്നീ മലയാളേതര ഭാഷകളിലും പുറത്തിറക്കാനാണ് നിർമാതാവായ ആൻ്റോ ജോസഫ് പ്ലാൻ ചെയ്യുന്നത്. നേരത്തെ ഹിന്ദിയിൽ ട്രെയിലറും, തെലുങ്കിൽ ടീസറും പുറത്തിറങ്ങിയിരുന്നു.ക‍ഴിഞ്ഞ ദിവസം മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നുള്ള ഇൻസ്റ്റാഗ്രാം ലൈവിനിടെ ‘പാട്രിയേറ്റിൻ്’റെ മലയാളേതര പതിപ്പുകള്‍ എപ്പോള്‍ പുറത്തിറങ്ങുമെന്ന് മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു. ഒരാ‍ഴ്ചയ്ക്കകം വരുമെന്നാണ് മമ്മൂട്ടി വെളിപ്പെടുത്തിയത്. സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതിൻ്റെ ആവശ്യമുള്ളതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: നാൽപ്പത് വർഷങ്ങള്‍ക്കിപ്പുറം മോഹൻലാലും ആശാ ജയറാമും വീണ്ടും കണ്ടുമുട്ടി; ‘ഒന്നു മുതൽ പൂജ്യം വരെയിലെ’ താരങ്ങളുടെ സംഗമംഅതേസമയം, മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, ഗ്രെയ്സ് ആൻ്റണി, രാജീവ് മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.The post തീയേറ്ററുകളിൽ ഇന്ന് മുതൽ ‘ബ്ലാസ്റ്റ്’; ‘പാട്രിയേറ്റി’ൻ്റെ മലയാളേതര പതിപ്പ് എപ്പോള് പുറത്തിറങ്ങുമെന്ന് വെളിപ്പെടുത്തി മമ്മൂട്ടി appeared first on Kairali News | Kairali News Live.