1986ൽ പുറത്തിറങ്ങിയ ‘ഒന്നു മുതൽ പൂജ്യം വരെ’ ചിത്രത്തിൽ ഒരുമിച്ചഭിനയിച്ച മോഹൻലാലും ആശാജയറാമും നാൽപ്പത് വർഷങ്ങള്‍ക്കിപ്പുറം വീണ്ടും കണ്ടുമുട്ടിയതിനെ ഏറ്റെടുത്ത് ആരാധകർ. ഡെട്രോയറ്റിൽ നടന്ന ‘കിലുക്കം 25’ പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. സിനിമാ പ്രേമികള്‍ വീണ്ടും വീണ്ടും കാണുന്ന എല്ലാവരുടെയും പ്രിയപ്പെട്ട ചിത്രമാണിത്. അലീനയായാണ് ചിത്രത്തിൽ ആശാ എത്തുന്നത്. ‘ടെലിഫോണ്‍ അങ്കിളായി’ ചിത്രത്തിൻ്റെ ക്ലൈമാക്സിൽ മോഹൻലാൽ എത്തുന്നത് മറക്കാൻ ക‍ഴിയാത്ത് ഒന്നാണ്.ആശ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. നാൽപ്പത് വർഷങ്ങള്‍ക്കിപ്പുറമാണ് മോഹൻലാലിനെ കാണുന്നതെന്ന് ആശ വീഡിയോയിൽ പറയുന്നു. തനിക്ക് വിശ്വസിക്കാൻ ക‍ഴിയുന്നില്ലെന്ന് നടി പറയുന്നു. View this post on Instagram A post shared by Asha Subramanian (@ashasleo)ALSO READ: ‘പേട്രിയറ്റ്’ തിയേറ്ററുകളിൽ തീയാകുമോ? മമ്മൂട്ടി – മോഹൻലാൽ ചിത്രം ഇന്നുമുതൽഅതേസമയം, മോഹൻലാൽ സ്റ്റേജിലേക്ക് കയറി വന്നപ്പോള്‍ ആരാധകരെല്ലാം സന്തോഷത്തോടെ ആർപ്പുവിളിച്ചു. പരിപാടിക്ക് പിന്നാലെ മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും പരിപാടിയുടെ വീഡിയോയും നടി പങ്കുവെച്ചു. മോഹൻലാലിനെ പരിപാടിയിലേക്ക് ക്ഷണിച്ചതിന് ഡെട്രോയിറ്റിലെ മലയാളികളോട് അവർ നന്ദി പറഞ്ഞു. മോഹൻലാലിനോടും സ്റ്റീഫൻ ദേവസി, മനോജ് കെ ജയൻ, ജ്യോത്സന രാധാകൃഷ്ണൻ എന്നിവരോടുള്ള നന്ദിയും അവർ അറിയിച്ചു.The post നാൽപ്പത് വർഷങ്ങള്ക്കിപ്പുറം മോഹൻലാലും ആശാ ജയറാമും വീണ്ടും കണ്ടുമുട്ടി; ‘ഒന്നു മുതൽ പൂജ്യം വരെയിലെ’ താരങ്ങളുടെ സംഗമം appeared first on Kairali News | Kairali News Live.