ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ യുവാവ് കായലില്‍ ചാടി ജീവനൊടുക്കി. എസ്. സീതാറാം റെഡ്ഡി (36)യാണ് നഗരത്തിലെ ഹുസൈന്‍ സാഗര്‍ കായലില്‍ ചാടി മരിച്ചത്. അതേസമയം, ഭാര്യയുടെ അവിഹിതബന്ധം കാരണത്താലുള്ള മനോവിഷമം കാരണമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. കേസെടുത്ത പൊലീസ് ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്തു.യുവാവിന്റെ മരണത്തിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഭാര്യയുടെ അവിഹിതബന്ധത്തെപ്പറ്റി കുടുംബം വെളിപ്പെടുത്തിയത്. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തില്‍ യുവാവിന്റെ ഭാര്യയായ രേണുകയ്ക്ക് ബിസിനസുകാരനായ എം. രാമണ്ണ റെഡ്ഡിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് യുവാവിന്റെ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.Also Read: വ‍ർക്കലയിൽ കാമുകിയുമായി വീട്ടിലെത്തി, യുവാവിനെ ഭാര്യയും ഭാര്യാ പിതാവും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതിഈവര്‍ഷം ജനുവരിയില്‍ യുവാവും ഭാര്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇരുവരും തമ്മില്‍ വഴക്ക് രൂക്ഷമായതോടെ യുവതി വീടുവിട്ടിറങ്ങി. തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്നു പറഞ്ഞ് യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയുടെ അവിഹിതബന്ധം കാരണം തന്റെ മകന്‍ അങ്ങേയറ്റം മാനസികവിഷമത്തിലായിരുന്നുവെന്ന് സീതാറാം റെഡ്ഡിയുടെ പിതാവ് വെങ്കിടേശ്വര്‍ ആരോപിച്ചു. ഭാര്യയുടെ സ്വകാര്യദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മകനു ലഭിച്ചിരുന്നുവെന്നും ഇക്കാര്യം അങ്ങേയറ്റം മാനസികവിഷമത്തിനു ഇടയാക്കിയെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വെങ്കിടേശ്വര്‍ ആരോപിച്ചു.2018ലാണ് ദമ്പതികള്‍ വിവാഹിതരായത്. ഇവര്‍ക്ക് ഏഴും അഞ്ചും വയസ് പ്രായമുള്ള രണ്ടു കുട്ടികളുണ്ട്.The post ഹൈദരാബാദില് സോഫ്റ്റ് വെയര് എന്ജിനീയര് കായലില് ചാടി ജീവനൊടുക്കി; ഭാര്യയുടെ അവിഹിതബന്ധത്തെ തുടര്ന്നുള്ള മനോവിഷമം കാരണമെന്ന് കുടുംബം appeared first on Kairali News | Kairali News Live.