സംസ്ഥാനത്തെ പൊതു സ്ഥലങ്ങളിലെ ലാന്റ്സ്കേപ്പിംഗ് എന്നും അവഗണിക്കപ്പെട്ട നിലയിലാണ്. എല്ലാവർഷവും ജൂൺ അഞ്ചിന് ധാരാളം മരങ്ങൾ നടുന്നുണ്ടെങ്കിലും പിന്നീടുള്ള പരിപാലനം വളരെ ശോചനീയമാണ്. റോഡരികിലും മരങ്ങൾ നടുക മാത്രമാണ് ചെയ്യുന്നത് ; വളർച്ചക്കനുസരിച് അവയെ ഷേപ്പ് ചെയ്യുകയൊ, ഉയരം ക്രമീകരിക്കുകയൊ, കമ്പുകൾ കോതി അവയുടെ മേലാപ്പിന്റെ കനം കുറയ്ക്കുകയോ ഒന്നും ചെയ്തു കാണുന്നില്ല. Source