സ്ട്രെസ് കൂടുമ്പോൾ ശരീരം തടിച്ചു പൊന്തുന്നുണ്ടോ ഇത് നിസാരമല്ല. മാനസിക സമ്മർദ്ദത്തോട് പലരുടെയും ശരീരം പ്രതികരിക്കുന്നത് പല രീതിയിൽ ആയിരിക്കും. ഉറക്കത്തിലുണ്ടാവുന്ന ക്രമക്കേടും ഹൃദയത്താളത്തിലുണ്ടാവുന്ന വ്യത്യാസവും ആയിരിക്കും ചിലരുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ. ചൊറിച്ചിൽ, ഹൈവ്സ് പോലുള്ള അവസ്ഥകളാണ് മറ്റു ചിലരുടെ ശരീരത്തിൽ സമ്മർദ്ദം മൂലമുണ്ടാവുന്നത്.സമ്മർദ്ദം ഉണ്ടാവുമ്പോൾ ശരീരം കോർട്ടിസോൾ, അഡ്രിനാളിൻ പോലുള്ള രാസ പദാർഥങ്ങളും ഹോർമോണുകളും ഉത്പാദിപ്പിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തേയും ശാരീരിക പ്രവർത്തനങ്ങളെയും ബാധിക്കുന്നു. അത് സ്ട്രെസിനും ശരീരത്തിലെ തിണർപ്പിനും കാരണമാകുന്നു. ALSO READ; മൺപാത്രത്തിലെ വെള്ളമോ ഫ്രിഡ്ജിലെ വെള്ളമോ ? ആരോഗ്യത്തിന് മികച്ചത് ഏതെന്ന് നോക്കാംസ്ട്രെസ് റാഷ് ഓരോ വ്യക്തികളിലും വ്യത്യസ്തമായാണ് കാണപ്പെടുന്നത്. ഇത് സാധാരണയായി ചുവന്ന് തടിച്ചാണ് കാണപ്പെടുന്നത്. അല്ലെങ്കിൽ ചുവന്ന് തടിച്ച മുഴകളായും പ്രത്യക്ഷപ്പെട്ടേക്കാം.സ്ട്രെസ് യൂട്രിക്കാറിയ കുറയ്ക്കാൻ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ. സ്ട്രെസ് യൂട്രിക്കാറിയ പലപ്പോഴും സ്ട്രെസ് കുറയുമ്പോൾ തന്നെ കുറയും. ദിവസവും കൃത്യമായ ഉറക്കം കിട്ടുന്നത് തന്നെ ശരീരത്തിനുള്ള ഏറ്റവും വലിയ മരുന്നാണ്. ഫോൺ സ്ക്രീൻ ടൈം കുറയ്ക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നത് ഗുണം ചെയ്തേക്കും. ഇനി ശരീരത്തിൽ തിണർപ്പ് പൊന്തിയാലോ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ചൂട്. വിയർപ്പ്, എരിവുള്ള ഭക്ഷണങ്ങളും ഇത്തരക്കാർ ഉപേക്ഷിക്കുന്നത് നല്ലതായിരിക്കും.ദിവസവും ഇത്തരം സാഹചര്യങ്ങളിലൂടെയാണ് ശരീരം കടന്നു പോവുന്നതെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണം. ഉറക്കം നഷടപ്പെടുന്ന രീതിയിൽ മുഖം തടിച്ചു പൊന്തുന്ന അവസ്ഥയുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണണം.The post സ്ട്രെസ് കൂടുമ്പോൾ ശരീരം തടിച്ചു പൊന്തുന്നുണ്ടോ; ഈ ലക്ഷണങ്ങൾ നിസാരമല്ല appeared first on Kairali News | Kairali News Live.