500 രൂപ നൽകിയാൽ ഒരു ദിവസം ജയിലിൽ ചിലവഴിക്കാം; എന്താണ് ഹൈദരാബാദിലെ ഫീൽ ദ ജയിൽ ആശയം

Wait 5 sec.

ഒരു ദിവസം ജയിലിൽ കഴിയാനൊരു അവസരം കിട്ടിയാലോ? ഇങ്ങനെ ഒരു ചോദ്യം കേട്ടാൽ സാധ്യമാണോയെന്ന് സംശയം തോന്നിയേക്കാം. കഴിയുമെന്നേ, എവിടെയാണെന്ന് അല്ലേ അങ്ങ് ഹൈദരാബാദിൽ. ജയിൽ ജീവിതം, ദിനചര്യകൾ, ഭക്ഷണം എന്നിവയക്കുറിച്ച് സന്ദർശകർക്ക് അടുത്ത ധാരണ നൽകുന്നതിന് ആണ് ഇങ്ങനെ ഒരു സംരഭം അവതരിപ്പിച്ചിരിക്കുന്നത്.ഏപ്രിൽ 28 മുതലാണ് ഫീൽ ദ ജയിലെന്ന ഈ അവസരം വിനിയോ​ഗിക്കാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കുക. ചഞ്ചൽ​ഗുഡയിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷൻ അഡ്മിനിസ്ട്രേഷൻ ആണ് ഈ ജയിൽ മ്യൂസിയം തുറക്കുന്നത്. ALSO READ; ‘ഈ സിനിമയിൽ ഞാനുണ്ടെന്ന കാര്യം ഞാൻ പോലും മറന്നു’; ‘കറുപ്പിന്റെ’ ഓഡിയോ ലോഞ്ചിന് തൃഷയെ ക്ഷണിച്ചില്ല ! ട്വീറ്റുമായി താരംഫീൽ ദ ജയിൽ എന്നറിയപ്പെടുന്ന വൺ ഡേ ജയിൽ എക്സ്പീരിയൻസ് ഇതിൽ ഉൾപ്പെടുന്നു. ഈ ജയിൽ മ്യൂസിയത്തിൽ ഒരു ദിവസം ചിലവഴിക്കാൻ 500 രൂപ വരുന്ന ഒരു ഫീസ് മുൻകൂട്ടി അടച്ചാൽ മതിയാവും.മുൻകൂ‍ട്ടി ഫീസടക്കുന്ന ആളുകൾക്ക് യൂണിഫോമും പാത്രവും ഉൾപ്പെടെ ജയിലിലെ അന്തേവാസികൾ ഉപയോ​ഗിക്കുന്ന എല്ലാ സേവനങ്ങളും നൽകും. ജയിലിൽ കടക്കുന്നതിന് മുമ്പ് തങ്ങളുടെ ഫോൺ ഉൾപ്പെടെയുള്ള വസ്തുക്കൾ വ്യക്തികൾ ജയിൽ അതോറിറ്റിയെ ഏൽപ്പിക്കണമെന്ന കർശന നിബന്ധനയുമുണ്ട്. വിനോദത്തേക്കാൾ കൂടുതൽ അവബോധമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.The post 500 രൂപ നൽകിയാൽ ഒരു ദിവസം ജയിലിൽ ചിലവഴിക്കാം; എന്താണ് ഹൈദരാബാദിലെ ഫീൽ ദ ജയിൽ ആശയം appeared first on Kairali News | Kairali News Live.