പാചകവാതക വില വർദ്ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. നിലവിലെ സാഹചര്യത്തിൽ വില വർദ്ധനവ് ഒഴിവാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുമേഖലാ എണ്ണക്കമ്പനികൾ വലിയ സാമ്പത്തിക നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ വില വർദ്ധിപ്പിക്കാൻ ഈ കമ്പനികളിൽ നിന്ന് ശക്തമായ സമ്മർദ്ദമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും രാജ്യത്തെ ഇന്ധന മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 50 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത് എന്നതിനാൽ ആഗോള തലത്തിലെ ഇത്തരം തടസ്സങ്ങൾ വിലയെ ബാധിക്കുന്നു.പലവിധത്തിലുള്ള പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെയും പെട്രോൾ, ഡീസൽ എന്നിവയുടെയും വില ഇതുവരെ നിയന്ത്രിച്ചു നിർത്താൻ സർക്കാരിന് കഴിഞ്ഞെന്ന് വില കൂട്ടിക്കൊണ്ട് കേന്ദ്ര മന്ത്രി പ്രതികരിച്ചു.ALSO READ: തൃണമൂൽ കോൺഗ്രസിന് തിരിച്ചടി; വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെ നിയമനം ചോദ്യംചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതിഎങ്കിലും, അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതും അയൽരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിലെ പാളിച്ചകളുമാണ് ഈ പ്രതിസന്ധിക്ക് കാരണം. അതോടൊപ്പം തന്നെ, തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വില വർദ്ധിപ്പിക്കുന്നത് ജനങ്ങളുടെ മേൽ വലിയ ഭാരം അടിച്ചേൽപ്പിക്കുന്നതിന് തുല്യമാണ്.The post വേറെ വഴിയില്ല! പാചകവാതക വില വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി appeared first on Kairali News | Kairali News Live.