ടിപ്പര്‍ ലോറി കഴുകുന്നതിനിടെ വാഹനം പിറകിലേക്ക് വന്നു; ലോറിയുടെ അടിയില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു

Wait 5 sec.

പത്തനംതിട്ട| പത്തനംതിട്ടയില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ ഉന്നക്കാവ് സ്വദേശി കുഞ്ഞുമോന്‍ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിലാണ് അപകടമുണ്ടായത്.ടിപ്പര്‍ ലോറി കഴുകുന്നതിനിടെ പിറകോട്ട് വന്നാണ് അപകടമുണ്ടായത്. ലോറി നിയന്ത്രിക്കാന്‍ കുഞ്ഞുമോന്‍ വാഹനത്തില്‍ ചാടി കയറിയിരുന്നു. എന്നാല്‍ ലോറി താഴെ റോഡിലേക്ക് മറിയുകയായിരുന്നു.വാഹനത്തിന്റെ അടിയില്‍പ്പെട്ടാണ് കുഞ്ഞുമോന്‍ മരിച്ചത്. പെരുമ്പെട്ടി പോലീസ് നടപടികള്‍ സ്വീകരിച്ചു.Content Highlights:A tipper lorry driver met with a fatal accident while washing his vehicle. The truck reportedly rolled backward unexpectedly, trapping the driver underneath. Despite immediate efforts to rescue him, he succumbed to his injuries at the spot.