ആകർഷകമായ വിലയിൽ തങ്ങളുടെ ഏറ്റവും പുതിയ മോട്ടോർ സൈക്കിളായ റോർ ഇവോ ഇന്ത്യൻ വിപണിയിലെത്തിച്ച് പ്രമുഖ ഇലക്ട്രിക് ഇരു ചക്രവാഹന നിർമ്മാതാക്കളായ ഒബേൻ ഇലക്ട്രിക്. പുതിയ ഒബെൻ റോർ ഇവോയ്ക്ക് 1.25 ലക്ഷം രൂപയാണ് വില. എന്നാൽ ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപയ്ക്ക് ഈ സൂപ്പർ ബൈക്ക് ലഭിക്കും.സാധാരണക്കാരുടെ യാത്രകൾക്ക് അനുയോജ്യമാവുന്ന രീതിയിലാണ് ഈ ബൈക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. രാജ്യത്തെ ഇരുചക്ര വാഹന വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ വാഹനങ്ങൾക്ക് സാധിച്ചേക്കും.തികച്ചും മസ്കുലറായ ബോഡി വർക്കുകളുമായാണ് ഒബെൻ റോർ ഇവോ എത്തുന്നത്. പ്രോജക്ടർ ഹെഡ് ലാമ്പും സിഗ്നേച്ചർ ഫ്രണ്ട് ലൈറ്റും ബൈക്കിന് ഒരു ആകർഷകമായ ലുക്ക് നൽകുന്നു. ദൈനംദിന ഉപയോഗത്തിന് മുൻഗണന നൽകുന്ന രീതിയിലാണ് വാഹനം രൂപകല്പന ചെയ്തിരിക്കുന്നത്.ALSO READ; സര്‍വീസിനൊരുങ്ങി നോയിഡ അന്താരാഷ്ട്ര വിമാനത്താവളം; ജൂണ്‍ 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുംയുവാക്കളെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഇതിന്റെ സാങ്കേതിക വശങ്ങൾ. 9KW ശേഷിയുളള മോട്ടോറാണ് ബൈക്കിന് കരുത്തേകുന്നത്. സിംഗിൾ സ്റ്റേജ് ചെയിൻ ഡ്രൈവ് സിസ്റ്റമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വെറും മൂന്ന് സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഈ ബൈക്കിന് സാധിക്കും.ഈ പുത്തൻ ഇലക്ട്രിക്ക് മോട്ടോർ സൈക്കിൾ മികച്ച പെർഫോമൻസിനൊപ്പം സുഗമമായ ഡ്രൈവിംഗ് അനുഭവവും സമ്മാനിക്കുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. ഒറ്റത്തവണ ചാർജ് ചെയ്താൽ ഈ സൂപ്പർ ബൈക്ക് 180 കിലോമീറ്റർ വരെ ഓടിക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ദീർഘദൂര യാത്രകൾക്കും നഗരയാത്രകൾക്കും ഒരുപോലെ അനുയോജ്യമായ ഐഡിസി റേഞ്ചുകളാണ് ഇതിന്റേത്. റോർ ഇവോയുടെ ബുക്കിംഗ് ഇതിനകം ആരംഭിച്ചുക്കഴിഞ്ഞു.The post ഒറ്റത്തവണ കുത്തിയിട്ടാൽ 180 കിലോമീറ്റർ ഓടാം; ഇനിയും ഈ ഇലക്ട്രിക് ബൈക്കിനോട് നോ പറയണോ appeared first on Kairali News | Kairali News Live.