സഞ്ജു വേഗം പുറത്ത്… പക്ഷേ ചെന്നൈക്ക് കൂറ്റൻ ജയം; എൽ ക്ലാസിക്കോയിൽ മുംബൈക്ക് എട്ട് വിക്കറ്റ് തോൽവി

Wait 5 sec.

സ്വന്തം മണ്ണിൽ നടന്ന ഐപിഎൽ മത്സരത്തിൽ ശക്തരായ മുംബൈ ഇന്ത്യൻസിനെ എട്ട് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്. സ്വന്തം തട്ടകമായ എം.എ ചിദംബരം സ്റ്റേഡിയത്തിൽ ആണ് എൽ ക്‌ളാസിക്കോയിൽ ചെന്നൈ തകർപ്പൻ ജയം സ്വന്തമാക്കിയത്. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 18.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.ക്യാപ്റ്റൻ റുതുരാജ് ഗായ്ക്വാദ് 48 പന്തിൽ 67 റൺസുമായി പുറത്താകാതെ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. അഞ്ചു ബൗണ്ടറികളും രണ്ട് സിക്സറും അടിച്ച നായകന് 40 പന്തിൽ 54 റൺസുമായി പുറത്താകാതെ നിന്ന കാർത്തിക് ശർമ്മ മികച്ച പിന്തുണ നൽകി. ഇരുവരും ചേർnന്ന് മൂന്നാം വിക്കറ്റിൽ ഒരുക്കിയ 98 റൺസിന്റെ കൂട്ടുകെട്ട് ആണ് മുംബൈയുടെ പ്രതീക്ഷകൾ അവസാനിപ്പിച്ചത്.സഞ്ജു സാംസൺ 11 റൺസിന് മടങ്ങിയെങ്കിലും വെറും 12 പന്തിൽ 24 റൺസ് നേടിയ ഉർവിൽ പട്ടേലിന്റെ മികവിൽ പവർപ്ലേയിൽ തന്നെ 62 റൺസ് കണ്ടെത്തിയ ചെന്നൈ മത്സരം പൂർണ നിയന്ത്രണത്തിലാക്കി.Also Read: സഞ്ജു ചേട്ടാ ഇതെന്ത് പറ്റി? രണ്ടാം എൽ ക്ലാസിക്കോയിൽ തിളങ്ങാനാകാതെ പതിനൊന്ന് റൺസിൽ പുറത്ത്നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്. നമൻ ധിർ 37 പന്തിൽ 57 റൺസ് നേടി മുംബൈയുടെ ടോപ് സ്കോററായി. റയാൻ റിക്കെൽട്ടൺ 37 റൺസും സൂര്യകുമാർ യാദവ് 21 റൺസും നേടി. എന്നാൽ മധ്യനിരയിൽ തുടർച്ചയായ വിക്കറ്റ് നഷ്ടം മുംബൈയെ ചെറിയ സ്കോറിൽ ഒതുക്കി. ചെന്നൈക്കായി അൻഷുൽ കാംബോജ് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ നൂർ അഹമ്മദ് രണ്ട് വിക്കറ്റ് നേടി. ജെയ്മി ഓവർട്ടൺ, രാമകൃഷ്ണ ഘോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി മികച്ച പിന്തുണ നൽകി.The post സഞ്ജു വേഗം പുറത്ത്… പക്ഷേ ചെന്നൈക്ക് കൂറ്റൻ ജയം; എൽ ക്ലാസിക്കോയിൽ മുംബൈക്ക് എട്ട് വിക്കറ്റ് തോൽവി appeared first on Kairali News | Kairali News Live.