മറ്റുള്ളവരുടെ അഭിപ്രായം കേട്ടല്ല സിനിമ കാണേണ്ടതെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. പേട്രിയറ്റ് സിനിമ ആരാധകരോടൊപ്പം കാണാൻ ദുബായിൽ ദേറ സിറ്റി സെന്ററിൽ എത്തിയതായിരുന്നു അദ്ദേഹം. സിനിമയെ പറ്റി പലർക്കും തോന്നിയ അഭിപ്രായങ്ങൾ പറയാം എന്നും എന്നാൽ തിയേറ്ററിൽ കണ്ടു ഓരോരുത്തരും അഭിപ്രായം ഉണ്ടാക്കണമെന്നും മമ്മൂട്ടി പറഞ്ഞു. നേരത്തെ മമ്മൂട്ടി – മോഹൻലാൽ ചിത്രമായ പേട്രിയറ്റ് ദുബായിലെത്തിയേ കാണുകയുള്ളൂ എന്ന് മമ്മൂട്ടി അറിയിച്ചിരുന്നു.Also Read: ബോക്സോഫീസിൽ തീപാറിച്ച് മമ്മൂട്ടി – മോഹൻലാൽ കോംബോ; പേട്രിയറ്റ് ആദ്യദിനം വാരിക്കൂട്ടിയത് റെക്കോർഡ് കളക്ഷൻസിനിമയ്ക്ക് പലതരത്തിലുള്ള അഭിപ്രായമാണ് ലഭിക്കുന്നത് എന്ന് മമ്മൂട്ടി പറഞ്ഞു. പകുതി ഭാഗം കൊള്ളാം മുക്കാൽ ഭാഗം കൊള്ളാം എന്ന് പലരും അഭിപ്രായം പറയുന്നുണ്ട്. എന്നാൽ ഓരോരുത്തരും തിയേറ്ററിൽ എത്തി സിനിമ കാണണം. സൈബർ ലോകത്ത് മനുഷ്യരുടെ സ്വകാര്യത നഷ്ടപ്പെടുന്നതിനെ കുറിച്ചാണ് പേട്രിയറ്റ് പറയുന്നത്. കാലിക പ്രസക്തിയുള്ള വിഷയമാണ് ഇതെന്നും മമ്മൂട്ടി പറഞ്ഞു. സംവിധായകൻ മഹേഷ് നാരായണൻ, നടി ഷെറിൻ ഷിഹാബ് തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.The post മറ്റുള്ളവരുടെ അഭിപ്രായം കേട്ടല്ല സിനിമ കാണേണ്ടത്; തിയേറ്ററിൽ കണ്ടു ഓരോരുത്തരും സ്വന്തം അഭിപ്രായം രൂപപ്പെടുത്തണം: മമ്മൂട്ടി appeared first on Kairali News | Kairali News Live.