എക്സിറ്റ് പോൾ സർവേഫലങ്ങൾ യുഡിഎഫുകാരുടെ ആഗ്രഹചിന്തകൾക്കും അവകാശവാദങ്ങൾക്കും അനുസൃതമായ അടിസ്ഥാനമില്ലാത്ത റിപ്പോർട്ടുകൾ മാത്രമാണെന്നാണ് മനസിലാക്കേണ്ടതെന്ന് കെ ടി കുഞ്ഞിക്കണ്ണൻ. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും പ്രചാരവേലക്കും നേതൃത്വം കൊടുത്ത പബ്ലിക് റിലേഷൻസ് വിദഗ്ദനായ കനഗോലു തന്നെ കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വത്തെ നേരത്തെ തന്നെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുള്ളതാണ് ഇടതുപക്ഷത്തിന് ഭരണതുടർച്ചയുണ്ടാകുമെന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ ടി കുഞ്ഞിക്കണ്ണന്റെ വിമർശനംകെ ടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംഎക്‌സിറ്റ് പോൾ സർവ്വേഫലങ്ങൾ യു.ഡി.എഫുകാരുടെ ആഗ്രഹചിന്തകൾക്കും അവകാശവാദങ്ങൾക്കും അനുസൃതമായ അടിസ്ഥാനമില്ലാത്ത റിപ്പോർട്ടുകൾ മാത്രമാണെന്നാണ് മനസ്സിലാക്കേണ്ടത്. യഥാർത്ഥത്തിൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും പ്രചാരവേലക്കും നേതൃത്വം കൊടുത്ത പബ്ലിക് റിലേഷൻസ് വിദഗ്ദനായ കനഗോലു തന്നെ കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വത്തെ നേരത്തെ തന്നെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുള്ളതാണ് ഇടതുപക്ഷത്തിന് ഭരണതുടർച്ചയുണ്ടാകുമെന്ന്.തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയാകെ അവലോകനം ചെയ്തുകൊണ്ടും മണ്ഡലങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കുന്ന ക്ഷേമ വികസന കാര്യങ്ങളെയും എൽ.എൽ.എ മാരുടെ പെർഫോമൻസിനെയും സൂക്ഷ്മ തലത്തിൽ തന്നെ വിശകലനം ചെയ്തുകൊണ്ടും കനഗോലു തയ്യാറാക്കിയ റിപ്പോർട്ടിൽ അറുപത്തിയേഴ് മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.അൻപത്തിനാല് മണ്ഡലങ്ങളിൽ മാത്രമാണ് യു.ഡി.എഫിന് വിജയസാധ്യതയുള്ളത്. കടുത്ത മത്സരം നടക്കുന്ന 19 മണ്ഡലങ്ങളിൽ 10 എണ്ണത്തിൽ ഇടതുപക്ഷത്തിനും 9 എണ്ണത്തിൽ യു.ഡി.എഫിനും മേൽകൈ ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.also read: ‘അൻവർക്കാനെ പുതിയ രൂപത്തിലും ഭാവത്തിലും കാണാൻ മനം തുടിക്കുന്നു; കട്ട വെയ്റ്റിങ് ഫോർ മെയ് നാല്’; സോഷ്യൽ മീഡിയയിൽ ട്രോൾ മഴഈ ഒരു സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള നീക്കങ്ങളിൽ നിന്ന് കെ.സി.വേണുഗോപാൽ പതുക്കെ പിറകോട്ട് പോയതെന്നാണ് അറിയാൻ കഴിഞ്ഞത്. അതെന്തുമാകട്ടെ ഇടതുപക്ഷത്തിന് മൂന്നാം തവണയും ഭരണം കിട്ടുമെന്നും മത്സരം കടുത്ത ഭൂരിപക്ഷമണ്ഡലങ്ങളിൽ പോലും എൽ.ഡി.എഫിനാണ് മേൽകൈ എന്നാണ് കനഗോലും റിപ്പോർട്ട് പറയുന്നത്.യു.ഡി.എഫ് കാരുടെ ആഗ്രഹചിന്തകൾക്കും അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങൾക്കും അനുസൃതമായ രീതിയിൽ എക്‌സിറ്റ് പോളിലൂടെ റിപ്പോർട്ടുകൾ ഉണ്ടാക്കിക്കൊടുക്കുക മാത്രമാണ് ആക്‌സിസ് ഇന്ത്യ ഉൾപ്പെടെയുള്ള ഏജൻസികൾ ചെയ്തിട്ടുള്ളത്എന്നതാണ് വസ്തുത.ആക്‌സിസിന്റെ സർവ്വേഫലം അങ്ങേയറ്റം യുക്തി രഹിതവും അസംബന്ധ പൂർണ്ണവുമാണെന്ന് റിപ്പോർട്ടർ ചാനലിലെയും ഒരു വേള മീഡിയവണ്ണിലേയും മാധ്യമപ്രവർത്തകർ തന്നെ തുറന്ന് കാണിച്ചിട്ടുണ്ട്. ആക്‌സിസിന്റെ സർവ്വെ പ്രകാരം യു.ഡി.എഫ് 44 ശതമാനം വോട്ട് ഷെയറും, എൽ.ഡി.എഫ് 39 ശതമാനം വോട്ട് ഷെയറും നേടുമെന്നാണല്ലോ പ്രവചിച്ചിരിക്കുന്നത്. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ട് രണ്ട് കോടി പതിനാറ് ലക്ഷത്തി പന്ത്രണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തിയഞ്ചാണ്. എക്‌സിറ്റ് പോൾ പ്രവചനമനുസരിച്ച് ഇതിൽ 44 ശതമാനം വോട്ടർമാർ യു.ഡി.എഫിന് വോട്ട് ചെയ്തിട്ടുണ്ട്. അതായത് മൊത്തം പോൾ ചെയ്ത വോട്ടിൽ തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി ഒൻപതിനായിരത്തി മുന്നൂറ്റി മുപ്പത്തി ഒൻപത് പേർ യു.ഡി.എഫിന് വോട്ട് ചെയ്തിട്ടുണ്ടെന്ന്.!ആക്‌സിസിന്റെ വിലയിരുത്തൽ പ്രകാരം 39 ശതമാനം പേരാണല്ലോ എൽ.ഡി.എഫിന് വോട്ട് ചെയ്തത്. അതായത് എൺപത്തിനാല് ലക്ഷത്തി ഇരുപത്തിഎട്ടായിരത്തി എഴുന്നൂറ്റി മുപ്പത്തി രണ്ട് പേർ ഇടതുപക്ഷത്തിന് വോട്ട് ചെയ്തു. ഈ കണക്കനുസരിച്ച് യു.ഡി.എഫിന് എൽ.ഡി.എഫിനേക്കാൾ പത്ത് ലക്ഷത്തി എൺപതിനായിരത്തി അറന്നൂറ്റി ഏഴ് വോട്ട് ലഭിച്ചു. തൊട്ട് മുൻപ് നടന്ന ലോക്കൽ ബോഡി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, യു.ഡി.എഫ് വോട്ട് വ്യത്യാസം നാല് ലക്ഷത്തി എൺപത്തി ഏഴായിരത്തി അഞ്ഞൂറ്റി ഇരുപത്തി ഏഴ് മാത്രമായിരുന്നു.മൂന്നരമാസക്കാലംകൊണ്ട് ഈ വ്യത്യാസം എങ്ങനെയാണ് പതിനൊന്ന് ലക്ഷത്തിലേക്കെത്തിയത്?എന്തായാലും പുതിയ വോട്ടർമാരുടെ മുഴുവൻ വോട്ടും ഒന്നിച്ച് യു.ഡി.എഫിന് പോകില്ലല്ലോ. ഇത്തരം സർവ്വേകളുടെ വിശദാംശങ്ങൾ വിശകലനം ചെയ്ത് സമയം പോക്കുന്നതിൽ ഒരു കാര്യവുമില്ല.The post ‘എക്സിറ്റ് പോൾ സർവ്വേഫലങ്ങൾ വിശകലനം ചെയ്ത് സമയം കളയേണ്ട, ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാകും’; കെ ടി കുഞ്ഞിക്കണ്ണൻ appeared first on Kairali News | Kairali News Live.