അടിയന്തര രോഗനിർണ്ണയത്തിൽ ഡോക്ടർമാരെ പിന്തള്ളി എ ഐ; ഹാർവാർഡ് പഠന റിപ്പോർട്ട് പുറത്ത്

Wait 5 sec.

വാഷിംഗ്ടൺ | ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ അടിയന്തര ചികിത്സാ വിഭാഗത്തിലെ (എമർജൻസി ഡിപ്പാർട്ട്മെന്റ്) രോഗനിർണ്ണയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഡോക്ടർമാരേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി കണ്ടെത്തി. ഓപ്പൺ ഐ ഒ1 എന്ന നൂതന ഐ ടി മോഡൽ ഉപയോഗിച്ചാണ് പഠനം നടത്തിയത്. യഥാർത്ഥ ജീവിതത്തിലെ അടിയന്തര സാഹചര്യങ്ങളും മുൻകൂട്ടി നിശ്ചയിച്ച ക്ലിനിക്കൽ കേസുകളും വിശകലനം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്.രോഗികളുടെ വിവരങ്ങൾ അടങ്ങിയ എഴുതപ്പെട്ട രേഖകൾ നൽകിയപ്പോൾ ഡോക്ടർമാരേക്കാൾ കൃത്യമായി രോഗം തിരിച്ചറിയാൻ ഐ ടിക്ക് സാധിച്ചു. 76 രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ 67 ശതമാനം കേസുകളിലും കൃത്യമായ രോഗനിർണ്ണയം നടത്താൻ എ ഐക്ക് കഴിഞ്ഞു. എന്നാൽ ഇതേ സാഹചര്യത്തിൽ ഡോക്ടർമാരുടെ കൃത്യത 50 മുതൽ 55 ശതമാനം വരെയായിരുന്നു. രോഗിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ എ ഐയുടെ കൃത്യത 82 ശതമാനമായി ഉയർന്നു. ചികിത്സാ പ്ലാനുകൾ തയ്യാറാക്കുന്നതിലും എ ഐ മികച്ച പ്രകടനമാണ് നടത്തിയത്.+സമ്മർദ്ദമേറിയ സാഹചര്യങ്ങളിൽ വിവരങ്ങൾ വിശകലനം ചെയ്യുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും എ ഐക്ക് വലിയ മുൻതൂക്കമുണ്ട്. മനുഷ്യ സഹജമായ മുൻവിധികളില്ലാതെ വലിയ തോതിലുള്ള ഡാറ്റ വേഗത്തിൽ പരിശോധിക്കാൻ എ ഐക്ക് സാധിക്കും. ഉദാഹരണത്തിന് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി എത്തിയ ഒരു രോഗിയുടെ കാര്യത്തിൽ ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിയാതിരുന്ന പാറ്റേണുകൾ എ ഐ തിരിച്ചറിഞ്ഞത് പഠനം ചൂണ്ടിക്കാട്ടുന്നു.എങ്കിലും എ ഐക്ക് ചില പരിമിതികളുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. രോഗിയുടെ ശാരീരിക ലക്ഷണങ്ങൾ നേരിട്ട് കാണാനോ പെരുമാറ്റം നിരീക്ഷിക്കാനോ എ ഐക്ക് കഴിയില്ല. അതിനാൽ തന്നെ എ ഐ എന്നത് ഒരു സഹായിയായും രണ്ടാമതൊരു അഭിപ്രായം തേടാനുള്ള മാർഗ്ഗമായും മാത്രമേ നിലവിൽ കാണാൻ സാധിക്കൂ.ഹാർവാർഡിലെ അർജുൻ മൻറായ്, ആദം റോഡ്മാൻ തുടങ്ങിയ ഗവേഷകർ പറയുന്നത് ഭാവിയിൽ ക്ലിനിക്കൽ തീരുമാനങ്ങൾ എടുക്കുന്നതിൽ എ ഐ വലിയ സഹായമാകുമെന്നാണ്. എന്നാൽ ചികിത്സാ രംഗത്തെ പിഴവുകൾക്ക് ആര് ഉത്തരവാദിത്തം ഏൽക്കും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വരേണ്ടതുണ്ട്.Content highlightA study led by Harvard Medical School researchers indicates that advanced AI systems, specifically OpenAI o1, can surpass human doctors in diagnosing patients in emergency settings. The AI demonstrated 67% accuracy compared to the 50-55% range for physicians when interpreting electronic health records. While experts view AI as a powerful diagnostic support tool, they emphasize that it currently serves as a second-opinion resource rather than a full replacement for human clinical judgment.