കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കുന്ന മേയ് മാസ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. മേയ് മാസത്തിലെ ഏറ്റവും വലിയ പ്രത്യേകത ഊട്ടി യാത്രയാണ്. നെല്ലിയാമ്പതിയിലേക്കും സൈലന്റ് വാലിയിലേക്കും യാത്രകളുണ്ട്. കൊച്ചിയിൽ നിന്നുള്ള ആഡംബര കപ്പൽ നെഫെർറ്റിറ്റി ക്രൂയിസ് യാത്രയുമുണ്ട്. ആലപ്പുഴ കുട്ടനാട്, ഇലിക്കൽ കല്ല്, മട്ടാഞ്ചേരി/ മെട്രോ വൈബ്സ്, വാഗമൺ, നിലമ്പൂർ, ഗവി എന്നിവിടങ്ങളിലേക്കും മേയിൽ യാത്രയുണ്ട്.ഗോവ പാക്കേജ്ചിറ്റൂർ ഡിപ്പോയിൽ നിന്ന് മേയ് 25ന് രാവിലെ 6.30ന് പുറപ്പെടുന്ന നാല് ദിവസത്തെ ഗോവ പാക്കേജാണ് പ്രധാന ആകർഷണം. ഒരാൾക്ക് 8,630 രൂപയാണ് നിരക്ക്. മേയ് ഒമ്പതിനും, 23നും രാത്രി ഒമ്പതിന് പുറപ്പെടുന്ന രണ്ട് ദിവസത്തെ ഗവി പാക്കേജിന് 2,800 രൂപയാണ് നിരക്ക്. മേയ് ഒമ്പത്, 23 തീയതികളിൽ രാവിലെ ആറിന് പുറപ്പെടുന്ന രണ്ട് ദിവസത്തെ മൂന്നാർ മാമലക്കണ്ടം യാത്രയ്ക്ക് 1,590 രൂപയും മേയ് ഏഴ്, 16, 24 തീയതികളിൽ കൊച്ചിയിൽ നിന്നുള്ള നെഫെർറ്റിറ്റി ക്രൂയിസ് യാത്രയ്ക്ക് 3,570 രൂപയുമാണ് നിരക്ക്. നെല്ലിയാമ്പതിയിലേക്ക് മിക്കവാറും എല്ലാ ദിവസവും 480 രൂപ നിരക്കിൽ യാത്രയുണ്ട്. കൂടാതെ ഊട്ടി (ഫ്ളവർ ഷോ സ്‌പെഷൽ ഉൾപ്പെടെ), വാഗമൺ, സൈലന്റ് വാലി, ഇലിക്കൽ കല്ല്, മട്ടാഞ്ചേരി, കൊട്ടിയൂർ, നിലമ്പൂർ, ഗുരുവായൂർ ക്ഷേത്രം, ആലപ്പുഴ കുട്ടനാട് പാക്കേജ് എന്നിവയും ചിറ്റൂരിൽ നിന്നുണ്ട്.പാക്കേജുകളും നിരക്കുകളുംമെയ് 01 (വെള്ളി): മലക്കപ്പാറ (₹640) / വാഗമൺ – പരുന്തുംപാറ (₹760)മെയ് 02 (ശനി): മൂന്നാർ – വട്ടവട (₹770) / ചതുരംഗപ്പാറ – മൂന്നാർ (₹670)മെയ് 03 (ഞായർ): മറയൂർ – കാന്തല്ലൂർ (₹1410 – ജിപ്പ് സഫാരി ഉൾപ്പെടെ) / മാമലക്കണ്ടം – മൂന്നാർ (₹830)മെയ് 04 (തിങ്കൾ): ഗവി – സത്രം (₹2320 – എൻട്രി, ജീപ്പ്, ഭക്ഷണം ഉൾപ്പെടെ)മെയ് 09 (ശനി): പുത്തൂർ സൂ – നിലമ്പൂർ മിനി ഊട്ടി (₹890) / മൂന്നാർ – വട്ടവട (₹770)മെയ് 10 (ഞായർ): ഇടുക്കി – രാമക്കൽമേട് (₹670) / ഇലിക്കൽ കല്ല് – വാഗമൺ (₹560)മെയ് 14 (വ്യാഴം): വയനാട് – 2 പകൽ / 3 രാത്രി യാത്ര (₹3830)മെയ് 16 (ശനി): ആലപ്പുഴ ഹൗസ് ബോട്ട് (₹1360) / മറയൂർ – കാന്തല്ലൂർ (₹1410)മെയ് 17 (ഞായർ): ചതുരംഗപ്പാറ – മൂന്നാർ (₹670) / മാമലക്കണ്ടം – മൂന്നാർ (₹830)മെയ് 18 (തിങ്കൾ): ഗവി – സത്രം (₹2320 – എൻട്രി, ജീപ്പ്, ഭക്ഷണം ഉൾപ്പെടെ)മെയ് 20 (ബുധൻ): ഗോവ യാത്ര – 3 ദിവസത്തെ പാക്കേജ് (₹9500)മെയ് 22 (വെള്ളി): സാംബ്രാണി കോടി – മൺറോ തുരുത്ത് കൊല്ലം ബോട്ടിംഗ് (₹2140)മെയ് 23 (ശനി): മൂന്നാർ – വട്ടവട (₹770) / മലക്കപ്പാറ (₹640)മെയ് 24 (ഞായർ): ഇടുക്കി – രാമക്കൽമേട് (₹670) / മറയൂർ – കാന്തല്ലൂർ (₹1410)മെയ് 26 (ചൊവ്വാ): കേണിച്ചിറ ബാലി – വയനാട് (₹1930)മെയ് 27 (ബുധൻ): മാമലക്കണ്ടം – മൂന്നാർ (₹830) / മൂന്നാർ – വട്ടവട (₹770)മെയ് 30 (ശനി): വാഗമൺ – പരുന്തുംപാറ (₹760) / പുത്തൂർ സൂ – നിലമ്പൂർ മിനി ഊട്ടി (₹890)മെയ് 31 (ഞായർ): ചതുരംഗപ്പാറ – മൂന്നാർ (₹670) / കോഴിക്കോട് കടലുണ്ടി – ബേപ്പൂർ (₹1430)The post ഗവിയും വാഗമണും കാണാൻ പോയാലോ? 2800 രൂപയ്ക്ക് പോയി വരാം, അവധിക്കാലം ആഘോഷിക്കാം appeared first on Kairali News | Kairali News Live.