മംഗളാദേവി ഉത്സവത്തിനെത്തിയ ആറു പേർക്ക് ഇടിമിന്നലേറ്റു

Wait 5 sec.

മംഗളാദേവി ഉത്സവത്തിനെത്തിയ ആറു പേർക്ക് ഇടിമിന്നലേറ്റു. കേരള തമിഴ്നാട് അതിർത്തിയിലെ പ്രസിദ്ധമായ മം​ഗളാദേവി ക്ഷേത്രത്തിലെ ചിത്ര പൗർണ്ണമി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ആണ് ഇടിമിന്നലേറ്റത്.പരുക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരിൽ ഒരു പോലീസുകാരനും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ഇടിമിന്നലിന്റെ പരിഭ്രാന്തിയിൽ ഓടുന്നതിനിടെ തട്ടി വീണു പലർക്കും പരിക്കേറ്റതായും റിപ്പോർട്ട്. പരിക്കേറ്റവരിൽ തമിഴ്നാട് സ്വദേശികളും. തിരുവനന്തപുരം സ്വദേശി വിഷ്ണു. ലോകമണി (58) ധനലക്ഷ്മി (48) പൊലീസ് ഉദ്യോ​ഗസ്ഥനായ അൻസാദ് (35) രമ്യ (35) ബ്രോൺസി (36) എന്നിവർക്കാണ് പരിക്കേറ്റത്.ALSO READ; ആംബുലൻസിൽ നിന്നും ഇറങ്ങി ഓടിയ രോഗി മരിച്ച സംഭവം; സിസിടിവി ദൃശ്യം പുറത്ത്ഉത്സവം കണ്ട് മടങ്ങവേ ഒമ്പതാം വളവ് എന്ന സ്ഥലത്ത് വച്ചാണ് ഇടിമിന്നലേറ്റത്. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഒൻപതാം വളവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉ​ദ്യോ​ഗസ്ഥൻ ഇടിമിന്നലേറ്റതോടെ തെറിച്ചു വീണു. ഇദ്ദേഹത്തിന്റെ കൈയ്ക്ക് ഒടിവുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുൻസിൽ ആശുപത്രിയിൽ എത്തിച്ചു.The post മംഗളാദേവി ഉത്സവത്തിനെത്തിയ ആറു പേർക്ക് ഇടിമിന്നലേറ്റു appeared first on Kairali News | Kairali News Live.