പ്ലസ് ടു പാസായോ? ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരികളാകാം, അപേക്ഷകൾ മേയ് 26 വരെ

Wait 5 sec.

കേരളത്തിലെ എഐസിടിഇ അം​ഗീകാരമുള്ള കോളേജുകളിൽ ബാച്ല‍‌‍ർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിം​ഗ് ടെക്നോളജി (ബിഎച്ച്എംസിടി) പ്രവേശത്തിനുള്ള കേരള ഹോട്ടൽ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള അപേക്ഷകൾ ക്ഷണിച്ചു. മേയ് 26 വരെ ഓൺലൈനായി അപേക്ഷിക്കാം. https://lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രവേശിച്ചാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.1300 രൂപയാണ് അപേക്ഷാഫീസ്. പട്ടികവിഭാഗത്തിന് 650 രൂപ. മേയ് 25 വരെ അപേക്ഷാഫീസ് അടയ്ക്കാൻ സാധിക്കും. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്.also read: ഉയർന്ന ശമ്പളത്തിൽ ഐഎസ്ആർഒയിൽ ജോലിക്കാരാവണോ ? ഈ യോ​ഗ്യതകൾ മാത്രം മതിഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒഎംആർ അധിഷ്ഠിത പരീക്ഷയാണുള്ളത്. ആകെ 90 ചോദ്യങ്ങൾ. ഒരു ചോദ്യത്തിന് ഒരു മാർക്ക് വീതമാണ്. നെഗറ്റീവ് മാർക്ക് ഇല്ല. ​ഗണിതം, ഇംഗ്ലിഷ്, പൊതുവിജ്ഞാനം എന്നിവയിൽ നിന്ന് 20 ചോദ്യങ്ങൾ വീതവും ഹോസ്പിറ്റാലിറ്റി ആൻഡ് കേറ്ററിങ് ടെക്നോളജിയിൽ നിന്ന് 30 ചോദ്യങ്ങളുമുണ്ടാകും. മാതൃകാ ചോദ്യപ്പേപ്പർ വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശനപരീക്ഷയിൽ ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ വിവിധ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്ക് എൽബിഎസ് കേന്ദ്രീകൃത അലോട്മെന്റ് നടത്തും. റാങ്ക്‌ പട്ടികയിൽ ഇടംനേടുന്നവർക്ക് ഓപ്ഷനുകൾ നൽകാനും അവസരം ലഭിക്കും.The post പ്ലസ് ടു പാസായോ? ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരികളാകാം, അപേക്ഷകൾ മേയ് 26 വരെ appeared first on Kairali News | Kairali News Live.