വാണിജ്യ സിലിണ്ടറുകളുടെ വില വർധനവിനെ അപലപിച്ച് സി പി ഐ എം പോളിറ്റ് ബ്യൂറോ. വില വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വില വർധനവ് ഹോട്ടലുകളുടെയും ചെറുകിട കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയെന്ന് പ്രസ്താവനയിൽ പറഞ്ഞു.തൊഴിലാളികളെ പിരിച്ചുവിടുന്നത് ആശങ്കാജനകമാണെന്നും അഞ്ച് കിലോയുള്ള സിലിണ്ടറുകൾക്ക് വില വർദ്ധിപ്പിച്ചത് അതിഥി തൊഴിലാളികളെ ബാധിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു. മോദി സർക്കാരിന്റേത് സാധാരണണക്കാർക്കെതിതിരായ സമീപനമാണെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.ALSO READ: ‘തെരഞ്ഞെടുപ്പെന്നത് ഗുസ്തി മത്സരമല്ല, വൈകാരികതയ്ക്കപ്പുറം ഉയർത്തിപ്പിടിക്കേണ്ടത് രാഷ്ട്രീയ ബോധം’; പി വി അൻവറിന് മറുപടിയുമായി പി എ മുഹമ്മദ് റിയാസ്അതേസമയം, വാണിജ്യ സിലിണ്ടറിന്റെ വില വിലവർധിപ്പിച്ചതിന് പിന്നാലെ പെട്രോൾ, ഡീസൽ വിലയും വർദ്ധിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രം. വില വർദ്ധിപ്പിക്കാൻ എണ്ണ കമ്പനികളുടെ സമ്മർദ്ദം ശക്തമായതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നീക്കം. വോട്ടെണ്ണൽ പൂർത്തിയായി കഴിഞ്ഞാൽ വില കേന്ദ്രം കുത്തനെ ഉയർത്തിയേക്കും. അതേസമയം വിമാന ഇന്ധന പ്രതിസന്ധിയെ തുടന്ന് എയർ ഇന്ത്യ രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്.The post വാണിജ്യ സിലിണ്ടറുകളുടെ വില വർധന പിൻവലിക്കണം: ഹോട്ടലുകളെയും ചെറുകിട കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി; അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ appeared first on Kairali News | Kairali News Live.